| Monday, 17th February 2020, 10:52 am

ബി.ജെ.പിയുടെ രക്ഷകനാണ് കെ.സി വേണുഗോപാലെന്ന് കോണ്‍ഗ്രസ് നേതാവ്; പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി നേതൃത്വം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: കോണ്‍ഗ്രസ് ദശീയ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ബി.ജെ.പിയുടെ രക്ഷകനാണ് എന്ന് ആക്ഷേപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത നേതാവിനെ കോണ്‍ഗ്രസ് പുറത്താക്കി. കായംകുളം സൗത്ത് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ദിലീപ് കുമാറിനെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പാര്‍ട്ടിയുടെ സമുന്നത നേതാവായ കെ.സി വേണുഗോപാലിനെ അപമാനിച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടിയെന്ന് നടപടി നോട്ടീസില്‍ ആലപ്പുഴ ഡി.സി.സി അദ്ധ്യക്ഷന്‍ എം.ലിജു അറിയിച്ചു. അച്ചടക്കം ലംഘിക്കുകയും പാര്‍ട്ടിയെ അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം വിലയിരുത്തി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ആലപ്പുഴ മുന്‍ എം.പിയാണ് കെ.സി വേണുഗോപാല്‍. അതേ ജില്ലയില്‍ നിന്നുള്ള നേതാവായ ദിലീപ് കുമാര്‍ വേണുഗോപാലിനെ ആക്ഷേപിച്ചത് സോഷ്യല്‍ മീഡിയയിലും പുറത്തും ചര്‍ച്ചയായിരുന്നു.

We use cookies to give you the best possible experience. Learn more