Kerala News
ആലപ്പുഴയില്‍ 19 കാരി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jun 22, 08:15 am
Tuesday, 22nd June 2021, 1:45 pm

ആലപ്പുഴ: വള്ളിക്കുന്നത്ത് ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങി മരിച്ച നിലയില്‍. ലക്ഷ്മി ഭവനത്തില്‍ വിഷ്ണുവിന്റെ ഭാര്യ സുചിത്രയാണ് (19) മരിച്ചത്.

മുറിയില്‍ തൂങ്ങിയ നിലയില്‍ വിഷ്ണുവിന്റെ അമ്മയാണ് ആദ്യം മൃതദേഹം കണ്ടത്. തുടര്‍ന്ന് ഇവര്‍ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.

സൈനികനായ വിഷ്ണു ഉത്തരാഖണ്ഡിലാണ്. മാര്‍ച്ച് 21 നായിരുന്നു ഇവരുടെ വിവാഹം

11.30 ഓടെയാണ് സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്. ഓച്ചിറ വലിയകുളം സ്വദേശിയാണ് സുചിത്ര.