| Monday, 27th July 2020, 2:23 pm

സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം; കഴിഞ്ഞ ദിവസം മരിച്ച ആലപ്പുഴ സ്വദേശിക്കും കൊവിഡ് സ്ഥിരീകരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ടാമത്തെ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ആലപ്പുഴ പട്ടണക്കാട് സ്വദേശി ചക്രപാണിയാണ് മരിച്ചത്. ഇദ്ദേഹത്തിന് 79 വയസ്സായിരുന്നു. മരണ ശേഷം നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്നാണ് ചക്രപാണി ചികിത്സ തേടിയത്.

ഇന്ന് രാവിലെയാണ് ഇടുക്കി സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചത്. ഇടുക്കി മാമാട്ടിക്കാനം സ്വദേശി സി.വി വിജയന്‍ ആണ് മരിച്ചത്. ഇദ്ദേഹത്തിന് 61 വയസ്സായിരുന്നു.

എറണാകുളം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. കാന്‍സര്‍ ബാധിതനായിരുന്നു.
അതേസമയം സംസ്ഥാനത്ത് ഇന്നലെ പത്ത് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

ഇന്നലെ മാത്രം സംസ്ഥാനത്ത് കൊവിഡ് ബാധിച്ചത് 927 പേര്‍ക്കാണ്. 733 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more