| Wednesday, 25th October 2017, 4:49 pm

കായല്‍ കയ്യേറ്റം; ആലപ്പുഴ നഗരസഭായോഗത്തില്‍ ഭരണപ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ നഗരസഭായോഗത്തില്‍ കയ്യാങ്കളി. ഭരണപ്രതിപക്ഷാംഗങ്ങള്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. തോമസ് ചാണ്ടിയുടെ കയ്യേറ്റവുമായി ബന്ധപ്പെട്ട് കളക്ടര്‍ റിപ്പോര്‍ട്ട് കൈമാറിയതിനിടെയാണ് നഗരസഭയിലെ ഏറ്റുമുട്ടല്‍.


Also Read: വാഷിങ്ടണിലെ വെള്ളക്കെട്ടിലൂടെ ശിവരാജ് സിങ്ങിനെ എടുത്തുകൊണ്ടുപോകുന്ന എഫ്.ബി.ഐ ഏജന്റുമാര്‍: യു.എസിനേക്കാള്‍ മികച്ചത് മധ്യപ്രദേശിലെ റോഡുകളെന്ന ചൗഹാന്റെ പ്രസ്താവനയെ ട്രോളി സൈബര്‍ ലോകം


അതേസമയം തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ടിന്റെ കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാകളക്ടര്‍ ടി.വി അനുപമയുടെ റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരായ കളക്ടറുടെ റിപ്പോര്‍ട്ടില്‍ നടപടി ആവശ്യപ്പെട്ട് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍. മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. എന്നാല്‍ റവന്യു സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെയും കൂടി അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടാന്‍ തീരുമാനിക്കുകയായിരുന്നു.

സംഭവത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്നും വാട്ടര്‍ വേള്‍ഡ് കമ്പനിക്ക് നോട്ടീസ് അയക്കണമെന്നും റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.


Dont Miss: മുഗളന്‍മാര്‍ അവരുടെ പോക്കറ്റിലിട്ട് കൊണ്ടുവന്നതല്ല താജ്മഹല്‍; ഇന്ത്യക്കാരാണ് അത് പണിതത്; ബി.ജെ.പി നേതാവ് ഷാനവാസ് ഹുസൈന്‍


മണ്ണിട്ട് നികത്തിയതിലും പാര്‍ക്കിങ് ഗ്രൗണ്ട് തയ്യാറാക്കിയതിലും ഒന്നിലേറെ നിയമലംഘനങ്ങള്‍ ലേക്ക് പാലസ് റിസോര്‍ട്ടില്‍ നടന്നിട്ടുണ്ടെന്നും സ്ഥലം ബന്ധുവിന്റെ പേരിലാണെന്ന് ചൂണ്ടിക്കാട്ടി തോമസ് ചാണ്ടിക്ക് രക്ഷപ്പെടാനാവില്ലെന്നുമാണ് കളക്ടറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.

We use cookies to give you the best possible experience. Learn more