പഠനത്തിനായി ജോലിക്ക് പോയി, ഐ.എ.എസ് മൂന്ന് തവണ തോറ്റു, ഐ.ടി കമ്പനിയില്‍ ജോലിക്ക് ശ്രമിച്ചു; ആലപ്പുഴയിലെ 'കളകടര്‍ മാമന്റെ' പ്രസംഗം
Kerala News
പഠനത്തിനായി ജോലിക്ക് പോയി, ഐ.എ.എസ് മൂന്ന് തവണ തോറ്റു, ഐ.ടി കമ്പനിയില്‍ ജോലിക്ക് ശ്രമിച്ചു; ആലപ്പുഴയിലെ 'കളകടര്‍ മാമന്റെ' പ്രസംഗം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th August 2022, 11:09 pm

ആലപ്പുഴ: ആലപ്പുഴ കളക്ടറയി നിയമിതനായതിന് ശേഷം എല്ലാവരുടെയും മനം കവര്‍ന്ന വ്യക്തിയാണ് കൃഷ്ണ തേജ. ചുമതല ഏറ്റെടുത്ത ദിവസം തന്നെ ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് കനത്ത മഴ കാരണം അവധി പ്രഖ്യാപിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളില്‍ അദ്ദേഹം പങ്കുവെച്ച പോസ്റ്റ് ഏറെ ജനശ്രദ്ധ നേടിയിരുന്നു.

അതിന് അടുത്ത ദിവസവും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചുകൊണ്ട് കുട്ടികള്‍ക്കായി പങ്കുവെച്ച പോസ്റ്റില്‍ അദ്ദേഹം തന്നെ ‘കളക്ടര്‍ മാമന്‍’ എന്നാണ് വിശേഷിപ്പിച്ചത്. ഈ പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.

എന്നാലിപ്പോള്‍ കൃഷ്ണ തേജ മുമ്പ് നടത്തിയ ഒരു പ്രസംഗമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

സാമ്പത്തിക പ്രയാസത്തിനിടെ പഠനത്തിനൊപ്പം ജോലിയും ചെയ്യേണ്ടിവന്ന തന്റെ പഠനകാലത്തെക്കുറിച്ചും ഐ.എ.എസ് പാസാകാന്‍ വേണ്ടിവന്ന ശ്രമങ്ങളെക്കുറിച്ചും അദ്ദേഹം പ്രസംഗത്തില്‍ പറയുന്നു. ആലപ്പുഴ പൂങ്കാവിലെ മേരി ഇമ്മാക്കുലേറ്റ് സ്‌കൂളില്‍ നടന്ന പരിപാടിയിലാണ് ക്ലാസിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറയുന്നത്

കളക്ടര്‍ കൃഷണ തേജയുടെ വാക്കുകള്‍ കേള്‍ക്കാം:

Content Highlight: Alappuzha District Collector Krishna Teja talks about his life and education