#Save_Alappad
ആലപ്പാട് ജനത നിരാഹാര സമരത്തിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Feb 06, 03:45 pm
Wednesday, 6th February 2019, 9:15 pm

കൊല്ലം:ആലപ്പാടെ കരിമണല്‍ ഖനനത്തിനെതിരെ സമരം ചെയ്യുന്നവര്‍ നിരാഹാര സമരത്തിലേക്ക്. സമരത്തിന്റെ നൂറ്റൊന്നാം ദിവസമായ ഫെബ്രുവരി ഒന്‍പതിനാണ് ആലപ്പാട് ഗ്രാമം മുഴുവന്‍ നിരാഹാരസമരത്തിലേക്ക് കടക്കുന്നത്.

ഇതിന് മുന്നോടിയായി സമരത്തിന്റെ നൂറാം ദിവസമായ 8ാം തിയ്യതി പ്രദേശത്തെ വാട്ട്‌സ്അപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ 100 ലധികം യുവാക്കള്‍ നിരാഹാരം സമരം നടത്തുന്നുണ്ടെന്നും സമരസമിതി അറിയിച്ചു. സമരപന്തല്‍ നിലനില്‍ക്കുന്ന സ്ഥലത്തെ യുവാക്കളാണ് നിരാഹാരം അനുഷ്ടിക്കുന്നത്.കേരളത്തിലെ വിവിധ ജനകീയ കൂട്ടായ്മകളും നിരാഹാരസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് അന്ന് ആലപ്പാട് എത്തുമെന്നാണ് സംഘാടകര്‍ അറിയിച്ചത്.

ALSO READ: മമതയുടെ സമയം അടുത്തു; ചെയ്തതിന്റെയെല്ലാം ഫലം അവര്‍ അനുഭവിക്കേണ്ടിവരുമെന്നും അമിത് ഷാ

“ഒരു പിടി മണലുമായി ആലപ്പാട്ടേക്ക് എന്ന മുദ്രാവാക്യമുയര്‍ത്തി പതിനാല് ജില്ലകളില്‍ നിന്നും ആളുകള്‍ ആലപ്പാട്ടേക്ക് എത്തുന്നുണ്ടന്നും സമരസമിതി അറിയിച്ചു.

ആലപ്പാട് സമരം നൂറാം ദിവസത്തിലേക്ക് കടക്കുകയാണ്. പ്രശ്‌നത്തിന് ഇതുവരെയും പരിഹാരമായിട്ടില്ല. കഴിഞ്ഞ ദിവസം
ആലപ്പാട് സമരത്തിന് പിന്നില്‍ അന്യസംസ്ഥാന ലോബിയാണെന്ന് മുന്‍ വ്യവസായ മന്ത്രിയും രാജ്യസഭാ എം.പിയുമായ എളമരം കരീം ഇരോപിച്ചിരുന്നു. അതേസമയം ആലപ്പാട്ടെ സമരം ന്യായമാണെന്നും സി.പി.ഐ ജനകീയ സമരങ്ങള്‍ക്കൊപ്പമാണെന്നുമുള്ള മറുപടിയാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കഴിഞ്ഞ ദിവസം നല്‍കിയിരുന്നത്.