Film News
ഇനി ആക്ഷനുമായി ചെമ്പന്‍ വിനോദ്; അലങ് ഫസ്റ്റ് ലുക്ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Aug 29, 10:59 am
Tuesday, 29th August 2023, 4:29 pm

ഗുണനിധി, ചെമ്പന്‍ വിനോദ്, അപ്പാനി ശരത്, ശ്രീരേഖ, കാളി വെങ്കട്ട് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം അലങിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. തമിഴ്നാട്-കേരള അതിര്‍ത്തിക്ക് സമീപമുള്ള യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ ആക്ഷന്‍ ചിത്രമാണ് അലങ്. കേരളത്തിലെ രാഷ്ട്രീയ ഗ്രൂപ്പും തമിഴ്നാട്ടിലെ ആദിവാസി യുവജന സംഘവും തമ്മിലുള്ള ഏറ്റുമുട്ടലുകളെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ മുന്നോട്ടുപോകുന്നത്. ചിത്രത്തില്‍ ഒരു നായയും നിര്‍ണായക വേഷം ചെയ്യുന്നുണ്ട്.

‘ഉറുമീന്‍’, ‘പയനികള്‍ ഗവണിക്കവും’ എന്നീ പ്രശസ്ത ചിത്രങ്ങളുടെ സംവിധായകന്‍ എസ്.പി. ശക്തിവേല്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും. ‘ഗുഡ് നൈറ്റ്’ എന്ന വിജയചിത്രത്തിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ കൂടിയായിരുന്നു അദ്ദേഹം. ജി.വി. പ്രകാശും ഗൗതം മേനോനും അഭിനയിച്ച ‘സെല്‍ഫി’ എന്ന വിജയ ചിത്രത്തിനു ശേഷം ഡി. ശബരീഷും എസ്.എ. സംഘമിത്രയും ചേര്‍ന്നാണ് അലങ് നിര്‍മിച്ചിരിക്കുന്നത്.

ഇടുക്കി, അട്ടപ്പാടി (കേരളം), തേനി, കമ്പം, ആനക്കട്ടി (തമിഴ്‌നാട്) എന്നിവിടങ്ങളിലെ നിബിഡ വനപ്രദേശങ്ങളില്‍ 52 ദിവസമാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്.

ഡി.ഒ.പി: എസ്.പാണ്ടികുമാര്‍, സംഗീതം: അജേഷ്, കല: പി.എ.ആനന്ദ്, എഡിറ്റര്‍: സാന്‍ ലോകേഷ്, സ്റ്റണ്ട്: ദിനേശ് കാശി, ശബ്ദമിശ്രണം: സുരന്‍.ജി, നൃത്തസംവിധാനം: അസ്ഹര്‍, ദസ്ത, അഡീഷണല്‍ ആര്‍ട്ട്: ദിനേശ് മോഹന്‍, മേക്കപ്പ്: ഷെയ്ക്, ഉപഭോക്താവ്: ടി.പാണ്ഡ്യന്‍, കോസ്റ്റ്യൂം ഡിസൈനര്‍: ജോഷ്വ മാക്‌സ്വെല്‍ ,വി.എഫ്.എക്‌സ്: അജാക്‌സ് മീഡിയ ടെക്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അരുണ്‍ വിച്ചു, പ്രൊഡക്ഷന്‍ മാനേജര്‍: ആര്‍.കെ. സേതു, അസിസ്റ്റന്റ് പ്രൊഡക്ഷന്‍ മാനേജര്‍: സേട്ടു ബോള്‍ഡ്, ഡയറക്ഷന്‍ ടീം: വീര വിജയരംഗം, അരുണ്‍ ശിവ സുബ്രഹ്‌മണ്യം, വിജയ് സീനിവാസന്‍, ലിയോ ലോഗന്‍, അഭിലാഷ് സെല്‍വമണി, സെബിന്‍ എസ്, ദേവദാസ് ജാനകിരാമന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ഡി.ശങ്കര്‍ബാലാജി, നിര്‍മാണം: ഡി ശബരീഷ്, എസ്.എ. സംഗമിത്ര, ബാനര്‍: ഡി.ജി. ഫിലിം കമ്പനി & മാഗ്‌നാസ് പ്രൊഡക്ഷന്‍സ്. പി.ആര്‍.ഒ: പ്രതീഷ് ശേഖര്‍.

Content Highlight: alangu movie first look poster