കൊല്ലം: സി.പി.ഐ.എം പ്രവര്‍ത്തകരുടെ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന ബി.ജെ.പി ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെയുടെ വിവാദ പ്രസ്താവനക്കെതിരെ പ്രതിഷേധവുമായി ചലച്ചിത്ര താരം അലന്‍സിയര്‍. പാണ്ഡെയുടെ പ്രസ്താവനക്കെതിരെ അലന്‍സിര്‍ ചവറ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍ി.
കണ്ണ് കുത്തിപ്പൊട്ടിക്കുമെന്ന ഭീഷണിയുള്ളതിനാല്‍ കണ്ണ് രണ്ടും കറുത്ത തുണി കൊണ്ട് കെട്ടിയായിരുന്നു അലന്‍സിര്‍ പരാതി നല്‍കാന്‍ സ്റ്റേഷനിലെത്തിയത്. സി.പി.ഐ.എം പ്രവര്‍ത്തകരുടെ വീടുകളിലെത്തി കണ്ണ് ചൂഴ്ന്നെടുക്കണമെന്നാണ് സരോജ് പാണ്ഡെ കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തത്.
ഇതിനെതിരെ സോഷ്യല്‍മീഡിയയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് വ്യത്യസ്ത പ്രതിഷേധവുമായി അലന്‍സിയര്‍ പൊലീസില്‍ പരാതി നല്‍കിയത്.
സംവിധായകന്‍ കമല്‍ പാകിസ്ഥാനിലേക്ക് പോകണമെന്ന ബി.ജെ.പി നേതാവ് രാധാകൃഷ്ണന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് നേരത്തെ കാസര്‍കോട് ഒറ്റയാള്‍ പോരാട്ടവുമായും അലന്‍സിയര്‍ എത്തിയിരുന്നു.