കോഴിക്കോട്: പെരുന്നാള്‍ സന്ദേശത്തില്‍ പന്തിരാങ്കാവ് യു.എ.പി.എ കേസില്‍ ജയിലിലുള്ള താഹ ഫസലിനെ ഓര്‍ത്ത് അലന്‍ ഷുഹൈബ്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് കഴിഞ്ഞ പെരുന്നാളിന് ജയിലില്‍ കിടന്ന അനുഭവമടക്കം അലന്‍ പങ്കുവെച്ചത്. ജാമ്യത്തിലിറങ്ങയപ്പോള്‍ താഹ കുടുംബത്തോടൊപ്പം നില്‍ക്കുന്ന ചിത്രം സഹിതമാണ് അലന്‍ കുറിപ്പ് പോസ്റ്റ് ചെയ്തത്.
ഉമ്മയുടെ കൂടെ അവന്‍(താഹ) പെരുന്നാള്‍ കൂടിയിട്ട് രണ്ട് വര്‍ഷമായി. കഴിഞ്ഞ നാല് മാസമായി ഒരു നല്ല ഭക്ഷണം കഴിക്കുമ്പോള്‍, ഒന്നു മനസ്സറിഞ്ഞ് സന്തോഷിക്കുമ്പോള്‍ എല്ലാം എനിക്ക് അവനെ ഓര്‍മ്മ വരും. കൂടെ അവിടെ ഉണ്ടായിരുന്ന സഹ തടവുകാരെയും. എത്രയും വേഗം ഈ പ്രതിസന്ധികള്‍ മറികടന്ന് എല്ലാവരും വീടുകളിലേക്ക് എത്തട്ടെ എന്ന് ആഗ്രഹിക്കുന്നുവെന്നും അലന്‍ കുറിച്ചു.
‘നാളെ പെരുന്നാളാണ്. ജയിലിലെ പത്ത് വിശേഷ ദിവസങ്ങളില്‍ ഒന്നാണ് നാളെ. ഈ ദിവസങ്ങളില്‍ വിശേഷ ഭക്ഷണമാണ് ഉണ്ടാകുക. ഞങ്ങള്‍ കഴിഞ്ഞ കൊല്ലം പെരുന്നാളിന് ഉണ്ടായത് അവിടെയാണ്. താഹ ഇക്കൊല്ലവും നീതി നിഷേധിക്കപ്പെട്ട ഒരുപാട് പേരെ പോലെ അവിടെ കിടക്കുകയാണ്.
ഉമ്മയുടെ കൂടെ അവന്‍ പെരുന്നാള്‍ കൂടിയിട്ട് രണ്ട് വര്‍ഷമായി. കഴിഞ്ഞ നാല് മാസമായി ഒരു നല്ല ഭക്ഷണം കഴിക്കുമ്പോള്‍, ഒന്നു മനസ്സറിഞ്ഞ് സന്തോഷിക്കുമ്പോള്‍ എല്ലാം എനിക്ക് അവനെ ഓര്‍മ്മ വരും. കൂടെ അവിടെ ഉണ്ടായിരുന്ന സഹ തടവുകാരെയും.
ഓരോ ദിവസവും താഹ അടക്കമുള്ളവര്‍ കഴിക്കുന്ന ഭക്ഷണവും അതിന്റെ ശോചനീയാവസ്ഥയും എനിക്ക് അറിയാവുന്നത് കാരണം വലിയ വേദനയും, സന്തോഷം കെടുത്തുകയും ചെയ്യും. എത്രയും വേഗം ഈ പ്രതിസന്ധികള്‍ മറികടന്ന് എല്ലാവരും വീടുകളിലേക്ക് എത്തട്ടെ എന്ന് ആഗ്രഹിക്കുന്നു,’ അലന്‍ ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞു.
2021 ജനുവരിയിലാണ് ഹൈക്കോടതി താഹ ഫസലിന്റെ ജാമ്യം റദ്ദു ചെയ്തത്. അലന്റെയും താഹയുടെയും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍.ഐ.എ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലായിരുന്നു ഉത്തരവ്.
അലന്റെ കയ്യില് നിന്നും പിടിച്ചെടുത്ത ലഘുലേഖകള്‍ യു.എ.പി.എയ്ക്ക് പര്യാപ്തമായ തെളിവല്ലെന്നാണ് കോടതി പറഞ്ഞത്. അലന്റെ പ്രായവും കണക്കിനെടുത്താണ് കോടതി നടപടി. അതേസമയം താഹ ഫസലിന്റെ കയ്യില്‍ നിന്ന് പിടിച്ചെടുത്ത രേഖകള്‍ യു.എ.പി.എയ്ക്ക് പര്യാപ്തമായ തെളിവുകളാണെന്നും കോടതി പറഞ്ഞു.
2020 സെപ്തംബറിലാണ് അലനും താഹയ്ക്കും എന്‍.ഐ.എ കോടതി ജാമ്യം അനുവദിക്കുന്നത്. ഇതിന് പിന്നാലെയാണ് ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി എന്‍.ഐ.എ ഹൈക്കോടതിയെ സമീപിച്ചത്. 2019 നവംബര്‍ ഒന്നിനാണ് പന്തീരങ്കാവ് പൊലീസ് യു.എ.പി.എ ചുമത്തി അലനെയും താഹയെയും അറസ്റ്റ് ചെയ്തത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights : Alan Shuhaib remembers Taha Fazal in jail in Panthirankavu UAPA case