Kerala News
യു.എ.പി.എ ചുമത്തിയതില്‍ തീരുമാനമാവാതെ ജാമ്യം ലഭിക്കുന്നതില്‍ കാര്യമില്ലെന്ന് സബിതാ മഠത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Nov 06, 05:59 am
Wednesday, 6th November 2019, 11:29 am

കോഴിക്കോട്: യു.എ.പി.എയില്‍ തീരുമാനമാവാതെ ജാമ്യം ലഭിക്കുന്നതില്‍ കാര്യമില്ലെന്ന് അലന്റെ അമ്മ. ജാമ്യം കിട്ടാനുള്ള സാധ്യത കുറവാണെന്ന് അറിയാമായിരുന്നെന്നും സബിതാ മഠത്തില്‍ പറഞ്ഞു.

വീട്ടില്‍ നിന്നും ഒരു തെളിവും കൊണ്ടു പോയിട്ടില്ല, പൊലീസു പറയുന്ന കാര്യങ്ങള്‍ എന്താണെന്ന് കാണാം. ആകെ അവര്‍ക്ക് കിട്ടിയത് അലന്റെ മൊബൈലാണെന്നും അതിലെ വിവരങ്ങള്‍ വെച്ച് അവര്‍ പലരെയും വിളിച്ചു നോക്കയെന്നും സബിതാ മഠത്തില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

“നമ്മള്‍ ജാമ്യം കിട്ടില്ല എന്നു കേള്‍ക്കുമ്പോഴേക്കും ഷോക്ഡ് ആവുകയല്ല. നമ്മള്‍ വെറുതെയിരിക്കുകയുമല്ല. നമുക്ക് നോക്കാം”- അലന്റെ അമ്മ പറഞ്ഞു.

അലനെ വര്‍ഷങ്ങളായി നിരീക്ഷിച്ചു വരികയാണെന്ന പൊലീസ് വാദത്തെയും അമ്മ വിമര്‍ശിച്ചു. അലന്‍ 2015ല്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയാണ്. ആ സമയത്ത് അലന്‍ തന്റെ കൂടെ മാത്രമേ പുറത്തു വരാറുണ്ടായിരുന്നുള്ളു.അവന്‍ എങ്ങോട്ടു പോയാലും അവനെ നിരീക്ഷിക്കാനുള്ള സുഹൃത് വലയം തനിക്ക് ഇവിടുണ്ടെന്നും സബിതാ മഠത്തില്‍ പറഞ്ഞു.

യു.എ.പി.എക്കെതിരെ ഇനിയും പോരാടുമെന്നും ഹൈക്കോടതിയില്‍ പോകുമെന്നും സബിത പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

യു.എ.പി.എ ചുമത്തിയ അലന്‍ ഷുഹൈബിന്റെയും താഹാ ഫസലിന്റെയും ജാമാപേക്ഷ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി തള്ളിയ സാഹചര്യത്തിലാണ് അലന്‍ ഷുഹൈബിന്റെ സബിതയുടെ പ്രതികരണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

യു.എ.പി.എ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജാമ്യം നല്‍കേണ്ടതില്ലെന്നാണ്  കോടതി പറഞ്ഞത്.

കേസില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പ്രതികള്‍ പുറത്തുപോകുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന എന്ന നിലപാടാണ് പ്രോസിക്യൂഷനും സ്വീകരിച്ചത്.