കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ 61ാം വാര്‍ഡായ വലിയങ്ങാടിയില്‍ മത്സരിച്ച മുഹമ്മദ് ശുഹൈബ് പരാജയപ്പെട്ടു. 49 വോട്ടാണ് ഇതുവരെ അദ്ദേഹത്തിന് ലഭിച്ചത്.
യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എസ്.കെ.അബൂബക്കറാണ് ഇവിടെ വിജയിച്ചത്. 1402 വോട്ടുകള്‍ക്കാണ് അദ്ദേഹം ലീഡ് ചെയ്യുന്നത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി തോമസ് മാത്യുവിന് 979 വോട്ടാണ് ലഭിച്ചത്. 730 വോട്ടുകളാണ് ബി.ജെ.പിക്ക് ലഭിച്ചത്.
ആര്‍.എം.പി സ്ഥാനാര്‍ത്ഥിയായിട്ടാണ് ശുഹൈബ് ഇവിടെ മത്സരിച്ചിരുന്നത്. എന്നാല്‍ ആര്‍.എം.പിക്ക് യു.ഡി.എഫിന്റെ പിന്തുണ വലിയങ്ങാടിയില്‍ ഉണ്ടായിരുന്നില്ല.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട അലന്‍ ശുഹൈബിന്റഎ പിതാവാണ് മുഹമ്മദ് ശുഹൈബ്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഗ്രാമപഞ്ചായത്തുകളില്‍ വ്യക്തമായ ലീഡാണ് എല്‍.ഡി.എഫിന് ഉള്ളത്. 476 പഞ്ചായത്തുകളിലാണ് നേട്ടം. 381 പഞ്ചായത്തുകളില്‍ യു.ഡി.എഫും മുന്നേറുന്നുണ്ട്. 24 ഇടത്ത് ബി.ജെ.പിയും മുന്‍തൂക്കം നിലനിര്‍ത്തി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക