കോഴിക്കോട്: യു.എ.പി.എ ചുമത്തി അറസ്റ്റിലായ അലന്റെ നിയമയും താഹയുടെയും ജാമ്യാപേക്ഷ ഹൈക്കോടതി മറ്റന്നാളത്തേക്ക് മാറ്റി. കേസ് ഡയറി പരിശോധിച്ച ശേഷം ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. അതിനിടെ അലനെയും താഹയെയും വീണ്ടും റിമാന്‍ഡ് ചെയ്തു.ഈ മാസം 30 വരെയാണ്. ഇരുവരെയും റിമാന്‍ഡ് ചെയ്തത്. പൊലീസ് കസ്റ്റഡി ആവശ്യപ്പെടാതിരുന്നതിനെ തുടര്‍ന്നാണ് റിമാന്‍ഡ്. ഇരുവരെയും കോഴിക്കോട് ജില്ലാ ജയിലിലേക്കായിരിക്കും അയക്കുക.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അലനും താഹക്കും ഒപ്പമുണ്ടായിരുന്ന മൂന്നാമനെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചിരുന്നു. മലപ്പുറം പാണ്ടികാട് സ്വദേശി ഉസ്മാന്‍ എന്നയാളാണ് ഇവര്‍ക്കൊപ്പമുണ്ടായിരുന്നതെന്ന് പൊലീസ് പറയുന്നു.
നിരവധി കേസുകളില്‍ പ്രതിയായ ഉസ്മാന് മാവോയിസ്റ്റ് ബന്ധമുണ്ടെന്നും പൊലീസ് ആരോപിക്കുന്നു. അലനും താഹക്കും ഉസ്മാനുമായി ദീര്‍ഘകാലത്തെ ബന്ധമുണ്ടെന്നാണ് പൊലീസ് ഭാഷ്യം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഉസ്മാനൊപ്പം നില്‍ക്കുമ്പോഴാണ് പൊലീസ് സംഘം അലനേയും താഹയേയും പിടികൂടുന്നത്. എന്നാല്‍ ഉസ്മാന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ഇയാളുടെ ബാഗ് പൊലീസിന് ലഭിക്കുകയായിരുന്നു.