Advertisement
Film News
അലകളില്‍ ഞാന്‍ ഒഴുകവേ; പുലിമടയിലെ നാലാമത്തെ ഗാനം പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Oct 13, 11:58 am
Friday, 13th October 2023, 5:28 pm

സംവിധായകന്‍ എ.കെ. സാജനും ജോജു ജോര്‍ജും ആദ്യമായി ഒന്നിക്കുന്ന പുലിമടയിലെ നാലാമത്തെ ഗാനത്തിന്റെ ലിറിക്സ് വീഡിയോ സോങ് പുറത്തിറങ്ങി. ഡോ. താരാ ജയശങ്കറിന്റെ വരികള്‍ക്ക് ഇഷാന്‍ ദേവ് ഈണം പകര്‍ന്നു ഇഷാന്‍ ദേവ് തന്നെ ആലപിച്ച ‘അലകളില്‍’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്സ് വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ആദ്യ 3 ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. പുലിമടയില്‍ ജോജുവിന്റെ നായികമാരാകുന്നത് ഐശ്വര്യ രാജേഷും ലിജോ മോളുമാണ്.

എ.കെ. സാജന്‍ കഥയും തിരക്കഥയും എഡിറ്റിങ്ങും കൂടി ചെയ്യുന്ന ചിത്രമാണ് പുലിമട. ഇങ്ക് ലാബ് സിനിമാസിന്റേയും, ലാന്‍ഡ് സിനിമാസിന്റേയും ബാനറുകളില്‍, രാജേഷ് ദാമോദരന്‍, സിജോ വടക്കന്‍ എന്നിവര്‍ ചേര്‍ന്നാണ് പുലിമട നിര്‍മിക്കുന്നത്.

പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രശസ്ത ഛായാഗ്രാഹകനായ വേണു സ്വന്തം സംവിധാനത്തില്‍ അല്ലാതെ ക്യാമറ ചലിപ്പിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ഒരു ഷെഡ്യൂളില്‍ തന്നെ 60 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ ബിഗ് ബജറ്റ് ചിത്രമായ പുലിമടയില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്.

വിന്‍സന്റ് സ്‌കറിയയുടെ (ജോജു ജോര്‍ജ് ) കല്യാണവും അതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളും അത് അയാളുടെ സ്വഭാവത്തിലും ജീവിതത്തിലും വരുത്തുന്ന മാറ്റങ്ങളുമാണ് പുലിമടയിലൂടെ പ്രേക്ഷകനു മുന്നിലെത്തുന്നത്. ജോജുവിനും ഐശ്വര്യ രാജേഷിനും ഒപ്പം ബാലചന്ദ്രമേനോന്‍, ചെമ്പന്‍ വിനോദ്, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, ജിയോ ബേബി, അബു സലിം, സോന നായര്‍, കൃഷ്ണ പ്രഭ, പൗളി വിത്സന്‍, ഷിബില തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രത്തിന്റെ ടൈറ്റില്‍ സൂചിപ്പിക്കുന്നതുപോലെ തന്നെ ശരിക്കും ഒരു പുലിമടയിലൂടെ തന്നെയാവും പ്രേക്ഷകരെ സംവിധായകന്‍ കൂട്ടിക്കൊണ്ടു പോവുക.

മ്യൂസിക്-ഇഷാന്‍ ദേവ്, പശ്ചാത്തല സംഗീതം-അനില്‍ ജോണ്‍സന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍-വിനീഷ് ബംഗ്ലാന്‍, എസ്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-വര്‍ക്കി ജോര്‍ജ്, പ്രൊഡക്ഷന്‍ കണ്ട്രളര്‍-രാജീവ് പെരുമ്പാവൂര്‍, ആര്‍ട്ട് ഡയറക്ടര്‍-ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ്- ഷാജി പുല്‍പ്പള്ളി, ഷമീര്‍ ശ്യാം, കൊസ്റ്റും-സുനില്‍ റഹ്‌മാന്‍, സ്റ്റെഫി സേവ്യര്‍, സൗണ്ട് ഡിസൈനിങ്&മിക്‌സിങ്-സിനോയ് ജോസഫ്, ഗാനരചന-റഫീക്ക് അഹമ്മദ്, ഡോക്ടര്‍ താര ജയശങ്കര്‍, ഫാദര്‍ മൈക്കിള്‍ പനയ്ക്കല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഹരീഷ് തെക്കേപ്പാട്ട്, ഡി.ഐ-ലിജു പ്രഭാകര്‍, വി.എഫ്.എക്‌സ് പ്രോമിസ്, മാര്‍ക്കറ്റിങ്-ഒബ്‌സ്‌ക്യുറ, സ്റ്റില്‍-അനൂപ് ചാക്കോ റിന്‍സന്‍ എം.ബി, പി.ആര്‍. ഒ-മഞ്ജു ഗോപിനാഥ്, ഡിസൈന്‍-ഓള്‍ഡ്‌മോങ്ക്‌സ് വിതരണം- ആന്‍ മെഗാ മീഡിയ. ഒക്ടോബര്‍ 26 ന് ചിത്രം തിയേറ്ററുകളില്‍ എത്തും

Content Highlight: alakalil song from pulimada