തനിക്കു സിനിമയില്‍ നിന്നും പബ്ലിസിറ്റി ലഭിക്കുന്നുണ്ടെന്നും പബ്ലിസിറ്റിക്കായി തെരുവിലിറങ്ങി നാടകം കളിക്കാന്‍ മാത്രം ആര്‍ട്ടിസ്റ്റ് ബേബി ചീപ്പല്ലെന്നുമായിരുന്നു താരം പറഞ്ഞത്.
കാസര്‍കോട്: കമലിനു പിന്തുണയര്‍പ്പിച്ച് തെരുവു നാടകം കളിച്ചത് ചീപ്പ് പബ്ലിസിറ്റിക്കു വേണ്ടിയാണെന്ന വിമര്‍ശനങ്ങള്‍ക്കു മറുപടിയുമായി അലന്‍സിയാര്‍. തനിക്കു സിനിമയില്‍ നിന്നും പബ്ലിസിറ്റി ലഭിക്കുന്നുണ്ടെന്നും പബ്ലിസിറ്റിക്കായി തെരുവിലിറങ്ങി നാടകം കളിക്കാന്‍ മാത്രം ആര്‍ട്ടിസ്റ്റ് ബേബി ചീപ്പല്ലെന്നുമായിരുന്നു താരം പറഞ്ഞത്.
Also read ‘വര്‍ഗ്ഗീയ വിഷം കുത്തി നിറയ്ക്കുന്നത് ചെറുക്കപ്പെടണം’: കമലിനു പിന്തുണയുമായി അടൂര്‍
സംവിധായകന് കമലിനെതിരായ സംഘപരിവാര്‍ നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധവുമായിട്ടായിരുന്നു നടന് അലന്‍സിയാര്‍ തെരുവ് നാടകം അവതരിപ്പിച്ചത്. സിനിമാ ചിത്രീകരണത്തിനായി കാസര്‍കോട് എത്തിയപ്പോഴായിരുന്നു ജനശ്രദ്ധയാകര്‍ഷിച്ച താരത്തിന്റെ നാടകം. പ്രതിഷേധം ചര്‍ച്ചയാകാന്‍ സാധിച്ചുവെന്നതില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.
ഇതിനെ അനുകൂലിച്ചും പ്രതി കൂലിച്ചും സ്വരങ്ങള്‍ ഉയരുന്നുണ്ട്. ജനാധിപത്യ വ്യവസ്ഥിതിയില്‍ ഇത്തരത്തില്‍ രണ്ട് സ്വരങ്ങളും എപ്പോഴും ഉയരണമെന്നാണ് തന്റെ അഭിപ്രായം. തെരുവ് നാടകത്തിലൂടെ ശ്രദ്ധ നേടാനുള്ള നീക്കമാണെന്ന വിമര്‍ശനത്തോട് തനിക്ക് ധാരാളം പബ്ലിസിറ്റി സിനിമകളില്‍ നിന്നു ലഭിക്കുന്നുണ്ടെന്നായിരുന്നു താരത്തിന്റെ പ്രതികരണം.
അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ നാടു വിട്ടുപോകണമെന്ന അഭിപ്രായത്തോട് മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പടെ ഒരു കലാകാരനും യോജിക്കാനാകില്ലെന്നും താരം വ്യക്തമാക്കി.