| Sunday, 15th June 2014, 11:45 am

കാശ്മീരിനായി പോരാടാന്‍ അല്‍ ഖ്വെയ്ദയുടെ ആഹ്വാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ലണ്ടന്‍: ജമ്മു കാശ്മീരിലെ മുസ്ലിം ജനതയോട് ജിഹാദിന് തയാറാകാന്‍ നിര്‍ദ്ദേശിച്ച് അല്‍ ഖ്വെയ്ദയുടെ വീഡിയോ പുറത്തുവിട്ടു. സിറിയയിലേയും ഇറാഖിലേയും സഹോദരങ്ങളെ അനുകരിച്ച് കാശ്മീരിലെ മുസ്‌ലീങ്ങള്‍ ഇന്ത്യക്കെതിരെ ജിഹാദ് നടത്തണമെന്നാണ് അന്‍ഖ്വയ്ദ ആഹ്വാനം. അല്‍ ഖ്വെയ്ദയുടെ പാകിസ്താന്‍ വിഭാഗം മുതിര്‍ന്ന നേതാവ് മൗലാന അസിം ഉമറിന്റേതാണ് സന്ദേശം.  കശ്മീരിനെ സ്വതന്ത്രമാക്കാന്‍ അഫ്ഗാനിസ്താനില്‍ നിന്ന് സഹായമെത്തുമെന്നും സന്ദേശത്തില്‍ പറയുന്നു.

ലോകമെമ്പാടുമുള്ള ഇസ്‌ലാം മതവിശ്വാസികള്‍ ഇപ്പോള്‍ ആയുധമെടുത്ത് ജിഹാദിന്റെ പാതയിലേക്ക് വന്നു കൊണ്ടിരിക്കുകയാണ്. ജനാധിപത്യ രീതിയില്‍ സമാധാനപരമായ പ്രതിഷേധങ്ങള്‍ നടത്തിയിരുന്നവര്‍ പോലും അതില്‍ നിരാശരായി ആയുധമെടുത്തു തുടങ്ങിയിരിക്കുകയാണെന്നും സന്ദേശത്തില്‍ പറയുന്നു.

2010ല്‍ കശ്മീരില്‍ തീവ്രവാദികളും സൈനികരും തമ്മില്‍ നടന്ന പോരാട്ടത്തിന്റെ ദൃശ്യങ്ങളുടെ പശ്ചാത്തലത്തിലാണ് ഉമറിന്റെ സന്ദേശമുള്ളത്. നിയന്ത്രണരേഖയ്ക്കിരുവശവുമുള്ള മുഴുവന്‍ മുസ്‌ലീങ്ങളോടുമാണ് ആയുധമെടുത്ത് സിറിയന്‍ മാതൃകയില്‍ പോരാടാന്‍ ഉമര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

യൂറോപ്പില്‍ അക്രമണം നടത്താണമെന്നും ലണ്ടനില്‍ കഴിഞ്ഞ വര്‍ഷം നടന്ന ലീ റിഗ്‌ബെ കൊലപാതകം പോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കണമെന്നും ഉമര്‍ ആഹ്വാനം ചെയ്യുന്നുണ്ട്.

പതിവായി മുന്നറിയിപ്പുകള്‍ നല്‍കാറുള്ള വെബ്‌സൈറ്റില്‍ വെള്ളിയാഴ്ചയാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്.ഇതാദ്യമായാണ് കാശ്മീരിനെ മോചിപ്പിക്കാന്‍ വിഡിയോയിലൂടെ അല്‍ ഖ്വെയ്ദ ആഹ്വാനം നല്‍കുന്നത്.

We use cookies to give you the best possible experience. Learn more