സനാ: യമനില്‍ രണ്ട് തീവ്രവാദികളെ അല്‍ഖാഇദ കൊലപ്പെടുത്തി. യു.എസ് മാധ്യമ പ്രവര്‍ത്തകനായ ലൂക്ക് സോമേഴ്‌സ്, ദക്ഷിണാഫ്രിക്കക്കാരനായ അധ്യാപകന്‍ പിയറി കുര്‍ക്ക് എന്നിവരാണ് കൊല്ലപ്പെട്ടത്. നാറ്റോ സഖ്യ സേനയുടെ നേതൃത്വത്തില്‍ ഇവരെ രക്ഷപ്പെടുത്തുന്നതിനിടെയാണ് തീവ്രവാദികള്‍ ഇവരെ വെടിവെച്ച് കൊന്നത്.
കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലായിരുന്നു യമനിലെ തായിസ് പട്ടണത്തില്‍ വച്ച് അധ്യാപകനായ കൂര്‍ക്കിനെ ഭാര്യയോടൊപ്പം തട്ടിക്കൊണ്ട് പോയിരുന്നത്. കഴിഞ്ഞ ജനുവരിയില്‍ അദ്ദേഹത്തിന്റെ ഭാര്യയെ മോചിപ്പിച്ചിരുന്നു. ഞായറാഴ്ച ഇദ്ദേഹത്തെ മോചിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പ്രദേശിക വാര്‍ത്താ ഏജന്‍സികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച് പോന്നിരുന്ന സോമേഴ്‌സിനെ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ യമന്‍ തലസ്ഥാനമായ സനായിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റിനു സമീപത്ത് വച്ചായിരുന്നു തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയിരുന്നത്. ഇദ്ദേഹത്തെ വധിക്കുമെന്ന് പറഞ്ഞ് കൊണ്ട് കഴിഞ്ഞയാഴ്ച തീവ്രവാദികള്‍ വീഡിയോ സന്ദേശം പുറത്ത് വിട്ടിരുന്നു.
തെക്കന്‍ യെമനിലെ ഷാബ്‌വെ മേഖലയിലാണ് യു.എസ് നേതൃത്വത്തില്‍ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നത്. ഇതിനായി വ്യോമാക്രമണമടക്കം നടത്തിയിരുന്നു. ലൂക്കിനെ രക്ഷപ്പെടുത്താന്‍ യു.എസ് സേന കഴിഞ്ഞ മാസം നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു.