മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും പ്രതിവർഷം 225മില്യൺ എന്ന കൂറ്റൻ സ്കോറിന് സൗദി ക്ലബ്ബ് അൽ നസറിലേക്ക് ചേക്കേറിയിരിക്കുകയാണ് റൊണാൾഡോ.
റൊണാൾഡോ ക്ലബ്ബിലെത്തിയതിന് പിന്നാലെ അൽ നസറിന്റെ ബ്രാൻഡ് മൂല്യവും ഓഹരി മൂല്യവും വൻ തോതിൽ വർധിച്ചിരുന്നു.
എന്നാലിപ്പോൾ 2023 ഫെബ്രുവരി മാസത്തിൽ സമൂഹ മാധ്യമങ്ങളിൽ നടന്ന മൊത്തം ഇന്ററാക്ഷനുകളിൽ ഏഷ്യയിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് അൽ നസർ.
ഇന്തോനേഷ്യൻ ക്ലബ്ബായ പെർശിബിനെ പിന്തള്ളിയാണ് ഏഷ്യയിൽ സമൂഹ മാധ്യമങ്ങൾ വഴി ഏറ്റവും കൂടുതൽ ഇന്ററാക്ഷനുകൾ നടത്തപ്പെടുന്ന ക്ലബ്ബായി അൽ നസർ മാറിയത്.
ഫെബ്രുവരി മാസത്തിൽ മൊത്തം 82.3 മില്യൺ ഇന്ററാക്ഷനുകളാണ് അൽ നസറുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ ഉണ്ടായത്. രണ്ടാം സ്ഥാനത്തുള്ള ഇന്തോനേഷ്യൻ ക്ലബ്ബ് പെരിശിബിന്റെ പേരിൽ 26 മില്യൺ ഇന്ററാക്ഷനുകളാണ് ഫെബ്രുവരി മാസത്തിൽ സമൂഹ മാധ്യമങ്ങളിൽ നടത്തപ്പെട്ടത്.
അൽ നസറിനും പെരിശിബിനും പിന്നാലെ കേരള ബ്ലാസ്റ്റേഴ്‌സാണ് ഏഷ്യയിൽ സമൂഹ ഏറ്റവും കൂടുതൽ സമൂഹ മാധ്യമ ഇന്ററാക്ഷൻ നടത്തപ്പെട്ട ഫുട്ബോൾ ക്ലബ്ബ്. 21.9 മില്യൺ ഇന്ററാക്ഷനുകളാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പേരിൽ സമൂഹ മാധ്യമങ്ങളിലൂടെ ഫെബ്രുവരി മാസത്തിൽ ഉണ്ടായത്.
ഐ.എസ്.എൽ സീസൺ നടക്കുന്നതിനാലാണ് ബ്ലാസ്റ്റേഴ്‌സിന്റെ പേരിലുള്ള സമൂഹ മാധ്യമ ഇന്ററാക്ഷനുകൾ ഇത്ര വർധിച്ചിരുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
അതേസമയം സൗദി പ്രോ ലീഗിൽ നിലവിൽ 20 മത്സരങ്ങളിൽ നിന്നും 14 വിജയങ്ങളുമായി 46 പോയിന്റോടെ ലീഗ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് അൽ നസർ.
കിങ്ങ് കപ്പ് ചാമ്പ്യൻഷിപ്പിൽ അബ്ഹക്കെതിരെയാണ് അൽ നസറിന്റെ അടുത്ത മത്സരം.
Content Highlights: al nassr overtake kerala blasters or total social media interactions