| Wednesday, 30th October 2024, 2:15 pm

റൊണാള്‍ഡെയുടെ അടുത്ത് നിന്ന് ഇത് ഒരിക്കലും പ്രതീക്ഷിച്ചില്ല; കിങ് കപ്പ് ഓഫ് ചാമ്പ്യന്‍ഷിപ്പില്‍ അല്‍ നസിര്‍ പുറത്തായി!

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം നടന്ന കിങ് കപ്പ് ഓഫ് ചാമ്പ്യന്‍ഷിപ്പില്‍ അല്‍ നസറിന് തോല്‍വി വഴങ്ങേണ്ടി വന്നിരുന്നു. അല്‍ താവൂണിനെതിരായ മത്സരത്തില്‍ 0-1നാണ് അല്‍ നസര്‍ പരാജയപ്പെട്ടത്. പരാജയത്തോടെ സൗദി വമ്പന്മാര്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവുകയും ചെയ്തു. ഇറ്റാലിയന്‍ കോച്ച് സ്‌റ്റെഫാനോ പിയോലി അല്‍ നസറിന്റെ പരിശീലകനായി എത്തിയ ശേഷമുള്ള ആദ്യ തോല്‍വിയാണിത്.

ആദ്യ പകുതിയില്‍ ഇരുവര്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചില്ലായിരുന്നു. എന്നാല്‍ രണ്ടാം പകുതിയിലെ 71ാം മിനിട്ടില്‍ അല്‍ താവൂണിന് വേണ്ടി വലീദ് അല്‍ അഹമ്മദ് അല്‍ നസറിന്റെ വല കുലുക്കി ലീഡ് നേടുകയായിരുന്നു. എന്നിരുന്നാലും റോണോ സംഘത്തിന് സമനില പിടിക്കാനുള്ള അവസരം ഉണ്ടായിരുന്നു.

മത്സരത്തിന്റെ അവസാന ഘട്ടത്തിലെ എക്‌സ്ട്രാ ടൈമില്‍ താവൂണ്‍ ബോക്‌സില്‍ നിന്ന് ഫൗളിങ്ങിലൂടെ കിട്ടിയ പെനാല്‍റ്റി ഷൂട്ട് ചെയ്തത് റൊണാള്‍ഡോ തന്നെയായിരുന്നു, എന്നാല്‍ കിക്ക് മിസ്സാക്കി ബാറിന് മുകളിലൂടെ പോയപ്പോള്‍ ഫുട്‌ബോള്‍ ലേകം ഞെട്ടുകയായിരുന്നു.

തന്റെ ഫുട്‌ബോള്‍ കരിയറില്‍ വളരെ ചുരുക്കം പെനാല്‍റ്റി കിക്ക് മാത്രമാണ് റോണോ മിസ്സാക്കിയത്. എന്നാല്‍ ഈ തെറ്റ് വരുത്തിയതോടെ അല്‍ നസറില്‍ റോണോ ആദ്യമായി ഒരു പെനാല്‍റ്റി ലക്ഷ്യത്തിലെത്തിക്കുന്നതിലും പരാജയപ്പെട്ടു.

മത്സരത്തില്‍ രണ്ടാം പകുതിക്ക് ശേഷം അല്‍ നസര്‍ ഉണര്‍ന്ന് കളിച്ചപ്പോഴും താവൂണ്‍ പ്രതിരോധ നിര ടീമിനെ ഡിഫന്റ് ചെയ്യുകയായിരുന്നു. ലാസ്റ്റ് എക്‌സ്ട്രാ ടൈമില്‍ രണ്ട് മഞ്ഞ കാര്‍ഡുകളാണ് താവൂണ്‍ വാങ്ങിയത്. അല്‍ നസറിന്റെ 15 ഷോട്ടുകളില്‍ അഞ്ച് ഷോട്ടുകള്‍ താവൂണിനെതിരെ ലക്ഷ്യം വെക്കാന്‍ സാധിച്ചുള്ളു.

ഇരുവരും തുല്യ ശക്തികളെന്നോണമാണ് കളത്തില്‍ നിറഞ്ഞാടിയത്. തോല്‍വിയില്‍ നിന്നും വമ്പന്‍ തിരിച്ചുവരവ് ലക്ഷ്യം വെക്കുന്ന അല്‍ നസറിന്റെ അടുത്ത മത്സരം അല്‍ ഹിലാലുമായാണ്. നവംബര്‍ ഒന്നിനാണ് മത്സരം നടക്കുക.

Content Highlight: Al Nassr Out From King Cup of Champions, Cristiano Ronaldo missed his first penalty for Al Nassr

We use cookies to give you the best possible experience. Learn more