സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിന്റെ പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കയ്യിലണിഞ്ഞ ബ്രേസ്‌ലെറ്റിന്റെയും മോതിരത്തിന്റെയും പ്രത്യേകത വെളിപ്പെടുത്തി ന്യൂട്രീഷനിസ്റ്റ് ഹോസെ ബെല്ലീസ.
ഡയറ്റിനെയും ഫിറ്റ്‌നെസിനെയും കുറിച്ച് വ്യക്തമായ ധാരണയുള്ളയാളാണ് റൊണാള്‍ഡോയെന്നും ബോഡി ടെംബറേച്ചര്‍, കലോറി, ഹാര്‍ട്ട് റേറ്റ് എന്നിവ സ്വയം പരിശോധിക്കുന്നതിന് താരം കയ്യിലൊരു ബ്രേസ്‌ലെറ്റും മോതിരവും അണിയാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്പാനിഷ് ന്യൂസിനോടാണ് ബ്ലെസ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
Jose Bellisa (Nutritionist at Al Nassr):
“Since Cristiano Ronaldo started training with Al Nassr, every player at the club has been training more intensively and following a strict diet.” pic.twitter.com/vvwcammol6
‘പോഷകാഹാരത്തെ കുറിച്ച് വളരെയധികം അറിവുള്ളയാളാണ് ക്രിസ്റ്റ്യാനോ. വൈവിധ്യങ്ങളാര്‍ന്ന പഴവര്‍ഗങ്ങള്‍ കഴിച്ചും പരിശീലനം നടത്തിയും ഫിറ്റ്‌നെസ് നിലനിര്‍ത്തുന്നയാളാണ് അദ്ദേഹം.
അദ്ദേഹത്തിനൊപ്പമുള്ള സംഭാഷണങ്ങള്‍ ഓരോ പാഠമാണ്. ഞാന്‍ ക്രിസ്റ്റ്യാനോയോട് അദ്ദേഹത്തിന്റെ ഡയറ്റിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്.
അതിന്റെ പ്രാധാന്യവും പെര്‍ഫോമന്‍സിനെ അതെങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചുമൊക്കെ അദ്ദേഹം സംസാരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി അദ്ദേഹം ഒരു മോതിരവും ബ്രേസ്‌ലെറ്റും ധരിക്കാറുണ്ട്.
🗣️ Jose Bellisa (Al-Nassr nutritionist):
“Since Cristiano Ronaldo started training with Al Nassr, every player at the club has been training more intensively and following a stricter diet.” pic.twitter.com/LS3ccpN1FF
ബോഡി ടെംബറേച്ചര്‍, കലോറി, ഹാര്‍ട്ട് റേറ്റ് എന്നിവ ട്രാക്ക് ചെയ്യുന്നതിനാണ് താരം അവ അണിയുന്നത്. ഈ വക കാര്യങ്ങള്‍ സ്വയം പരിശോധിക്കുന്നത് ആരാഗ്യപരമായ ഡയറ്റ് നിലനിര്‍ത്തുന്നതിനും വ്യായാമം ചെയ്യുന്നതിനും നല്ല ഉറക്കം ലഭിക്കാനുമൊക്കെ താരത്തെ സഹായിക്കും,’ ബെല്ലീസ പറഞ്ഞു.
ചിട്ടയായ ജീവിത രീതി അല്‍ നസറിലെ റൊണാള്‍ഡോയുടെ സഹതാരങ്ങളെയും സ്വാധീനിക്കാറുണ്ടെന്നും ബ്ലെസ കൂട്ടിച്ചേര്‍ത്തു. താരം അവിടെയെത്തുന്നത് വരെ അല്‍ നസറിലെ മറ്റ് താരങ്ങള്‍ സ്ട്രിക്ടായ ഡയറ്റും പരിശീലനവുമായിരുന്നു പിന്തുടര്‍ന്നിരുന്നതെന്നും എന്നാല്‍ റൊണാള്‍ഡോയുടെ സമീപനത്തിന് ശേഷം എല്ലാവരും കൃത്യമായ ഡയറ്റ് ഫോളോ ചെയ്യാന്‍ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.