2023 ഓഗസ്റ്റ് മുതല്‍ ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതിയുള്ള ക്ലബ്ബായി റയല്‍ മാഡ്രിഡ്. 190 മില്യണ്‍ സോഷ്യല്‍ മീഡിയ ഇന്‍ട്രൊഡക്ഷന്‍സുമായാണ് റയല്‍ മാഡ്രിഡ് നേട്ടത്തില്‍ എത്തിയത്. 167 ദശലക്ഷവുമായി ഗലാറ്റസരെയും ആണ് രണ്ടാം സ്ഥാനം നേടിയത്. ഡിപോര്‍ട്ടസ് ഫിനാന്‍സസിന്റെ ഒഫീഷ്യല്‍ പേജുകളിലൂടെയാണ് ഇത് പുറത്തുവിട്ടത്.
അതേസമയം പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസറും മികച്ച നേട്ടം കരസ്ഥമാക്കി. അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ടീമായ ഇന്റര്‍മയാമിയെയും മെസിയുടെ പഴയ ടീമായ ബാഴ്‌സലോണയെയും മറികടന്നു കൊണ്ടായിരുന്നു അല്‍ നസര്‍ നേട്ടം സ്വന്തമാക്കിയത്.
💥These are the TOP 5!💥
📲⚽ Most popular football clubs in the world on #instagram during august 2023!
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ 157 ദശലക്ഷം ഇന്‍ട്രാക്ഷന്‍സാണ് അല്‍ നസര്‍ നടത്തിയത്. സൗദി വമ്പന്‍മാര്‍ക്ക് താഴെ 148 ദശലക്ഷവുമായി ബാഴ്‌സലോണയും 130 ദശലക്ഷവുമായി അമേരിക്കന്‍ ക്ലബ്ബ് ഇന്റര്‍ മയാമിയും ഇടം നേടി.
പോര്‍ച്ചുഗീസ് സൂപ്പര്‍ താരം റൊണാള്‍ഡോയുടെ വരവിന് പിന്നാലെയാണ് സൗദി പ്രോ ലീഗിനും അല്‍ നസറിനും കൃത്യമായ ഒരു മേല്‍വിലാസം ഫുട്‌ബോള്‍ ലോകത്തിലെ ലഭിച്ചത്.
റൊണാള്‍ഡോയുടെ ട്രാന്‍സ്ഫറിന് പിന്നാലെ യൂറോപ്യന്‍ ഫുട്‌ബോള്‍ വിപണിയില്‍ വിപ്ലവാത്മകമായ മാറ്റം സൃഷ്ടിക്കാന്‍ സൗദി ലീഗിന് സാധിച്ചിരുന്നു. റൊണാള്‍ഡോയുടെ വരവിന് പിന്നാലെ യൂറോപ്പിലെ ഒരു പിടി മികച്ച താരങ്ങളും സൗദിയിലേക്ക് കൂടു മാറിയിരുന്നു. കരിം ബെന്‍സിമ, സാദിയോ മാനെ, നെയ്മര്‍, മെഹറസ് എന്നീ താരങ്ങള്‍ സൗദിയിലേക്ക് ചേക്കേറിയുന്നു.
അല്‍ നസറില്‍ സൂപ്പര്‍താരം റൊണാള്‍ഡോയുടെ സാന്നിധ്യം ഫുട്‌ബോള്‍ ലോകത്തെ മുഴുവന്‍ വന്‍തോതില്‍ ക്ലബ്ബിലേക്ക് ആകര്‍ഷിക്കുന്നതിന് കാരണമായിരുന്നു.
അതേസമയം അല്‍ നസറിനായി റൊണാള്‍ഡോ നടത്തുന്ന മികച്ച പ്രകടനങ്ങളും എടുത്തു പറയേണ്ട ഒന്നുതന്നെയാണ്. ഈ സീസണില്‍ സൗദി വമ്പന്മാര്‍ക്ക് വേണ്ടി 21 ഗോളുകളും 11 അസിസ്റ്റുകളും നേടി മിന്നും പ്രകടനമാണ് ഈ 38കാരന്‍ നടത്തുന്നത്.
സൗദിയില്‍ 18 മത്സരങ്ങളില്‍ നിന്നും 14 വിജയവും ഒരു സമനിലയും മൂന്ന് തോല്‍വിയും അടക്കം 43 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് അല്‍ നസര്‍. ഡിസംബര്‍ 30ന് അല്‍ ടാവൂണിനെതിരെയാണ് അല്‍ നസറിന്റെ അടുത്ത മത്സരം.
Content Highlight: Al Nassr hold the most popular club on Instagram for August 2023.