| Tuesday, 4th July 2023, 9:17 pm

ക്രിസ്റ്റ്യാനോ എഫക്ട്; 2023-24 സീസണില്‍ അല്‍ നസറിനെ തേടിയെത്തി സര്‍പ്രൈസ് സൗഭാഗ്യം

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസറിന്റെ അടുത്ത സീസണിലെ കിറ്റ് പുറത്തിറക്കുക പ്രശസ്ത അമേരിക്കന്‍ സ്പോര്‍ട്സ് വെയര്‍ നിര്‍മാതാക്കളായ നൈക്ക്.
ജൂലൈ അവസാനം വരാനിരിക്കുന്ന ജപ്പാന്‍ പര്യടനത്തില്‍ നൈക്കുമായുള്ള
സഹകരണം പ്രാബല്യത്തില്‍ വരുമെന്ന് അല്‍ നസര്‍ അറിയിച്ചു.

Al Nassr announced Nike as their new kit supplier for the 2023-24 season.

Cristiano Ronaldo’s impact around the world 📈

(h/t @UtdKuna) pic.twitter.com/AEesUe3Pj4

— ESPN FC (@ESPNFC) July 4, 2023

സാധാരണ യൂറോപിന് പുറത്ത് നൈക്, അഡിഡാസ് അടക്കമുള്ള വന്‍കിട കമ്പനികള്‍ ഇന്‍വെസ്റ്റ് ചെയ്യാറില്ല. എന്നാല്‍ അഞ്ച് തവണ ബാലണ്‍ ഡി ഓര്‍ നേടിയ
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ടീമിലെ സാന്നിധ്യം ഈ ഡീലിന് സഹായകരമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

നൈക്കിന്റെ പ്രധാന ബ്രാന്‍ഡ് അംബാസഡര്‍മാരില്‍ ഒരാളാണ് റോണോ. 2003 മുതല്‍ നൈക്കിന്റെ പല പരസ്യപരിപാടികളുടെയും മുഖമയിട്ട് ക്രിസ്റ്റ്യാനോ വരുന്നുണ്ടെന്ന് ദി മിറര്‍ റിപ്പോര്‍ട്ട ചെയ്യുന്നു.

അതേസമയം, കഴിഞ്ഞ ജനുവരിയിലാണ് റൊണാള്‍ഡോ യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് വിരാമമിട്ട് സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിലേക്ക് ചേക്കേറിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ സംഘര്‍ഷഭരിതമായ ദിനങ്ങളിലൂടെ കടന്നുപോയ റോണോ ക്ലബ്ബുമായി പിരിയുകയും മിഡില്‍ ഈസ്റ്റിലേക്ക് ചേക്കേറുകയുമായിരുന്നു.

രണ്ട് വര്‍ഷത്തെ കരാറില്‍ 200 മില്യണ്‍ യൂറോ വേതനം നല്‍കിയാണ് അല്‍ നസര്‍ താരത്തെ സൈന്‍ ചെയ്യിച്ചത്. സൗദി പ്രോ ലീഗില്‍ അല്‍ നസറിനെ മുന്‍ പന്തിയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോക ഫുട്‌ബോളര്‍മാര്‍ക്ക് ലഭിക്കുന്നതില്‍ ഏറ്റവും ഉയര്‍ന്ന മൂല്യം നല്‍കി താരത്തെ അല്‍ നസര്‍ സ്വന്തമാക്കിയത്.

Content Highlight:  Al Nassr announced Nike as their new kit supplier for the 2023-24 season

Latest Stories

We use cookies to give you the best possible experience. Learn more