Al Ittihad accueillera Al Nassr au stade Prince Abdullah Al-Faisal.
Al Nassr n’a remporté aucun de ses 11 derniers matches face à Al Ittihad
toutes compétitions confondues (7 défaites, 4 nuls). Sa plus longue série face à un adversaire dans l’élite.
കഴിഞ്ഞ മത്സരത്തില്‍ അല്‍ ഇത്തിഫാക്കിനെതിരെ റൊണാള്‍ഡോ മികച്ച പ്രകടനമായിരുന്നു സൗദി വമ്പന്‍മാര്‍ക്കായി നടത്തിയത്. ഒരു ഗോളും ഒരു അസിസ്റ്റും നേടി കൊണ്ടായിരുന്നു ഈ 38കാരന്റെ തകര്‍പ്പന്‍ പ്രകടനം.
ഈ സീസണില്‍ മികച്ച പ്രകടനമാണ് റൊണാള്‍ഡോ അല്‍ നസറിനായി കാഴ്ചവെക്കുന്നത്. 23 മത്സരങ്ങളില്‍ സൗദി വമ്പന്മാര്‍ക്കായി ബൂട്ട് കെട്ടിയ റോണോ 21 ഗോളുകളും 11 അസിസ്റ്റുകളും അക്കൗണ്ടില്‍ ആക്കിയിട്ടുണ്ട്.
മറുഭാഗത്ത് ഫ്രഞ്ച് സൂപ്പര്‍ താരം കരിം ബെന്‍സിമയാണ് അല്‍ ഇത്തിഹാദിന്റെ നെടുംതൂണ്‍. എന്നാല്‍ റൊണാള്‍ഡോയും ബെന്‍സിമയും വീണ്ടും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ മറ്റൊരു സവിശേഷത കൂടി ഈ മത്സരത്തിനുണ്ട്.
സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിനൊപ്പം റൊണാള്‍ഡോയും ബെന്‍സിമയും 342 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. അതില്‍ ഇരുവരും ചേര്‍ന്ന് 76 സംയുക്ത ഗോളുകള്‍ നേടി. ലോസ് ബ്ലാങ്കോസിനൊപ്പം ഒരുമിച്ച് ഒരുകാലത്ത് പന്ത് തട്ടിയ ഇരുവരും ഇന്ന് സൗദിയില്‍ രണ്ട് ടീമുകള്‍ക്ക് വേണ്ടി കളിക്കുമ്പോള്‍ മത്സരം ഏറെ ശ്രദ്ധേയമാവുമെന്ന് ഉറപ്പാണ്.
നിലവില്‍ സൗദി പ്രോ ലീഗില്‍ 17 മത്സരങ്ങളില്‍ നിന്നും 13 വിജയവും ഒരു സമനിലയും മൂന്നു തോല്‍വിയും അടക്കം 40 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് റൊണാള്‍ഡോയും കൂട്ടരും. ഒന്നാം സ്ഥാനത്തുള്ള അല്‍ ഹിലാലുമായി പത്ത് പോയിന്റ് വ്യത്യാസമാണ് അല്‍ നസറിനുള്ളത്.
അതേസമയം ഇത്രതന്നെ മത്സരങ്ങളില്‍ നിന്നും എട്ട് വിജയവും നാല് തോല്‍വിയും ആറ് സമനിലയും ആയി 28 പോയിന്റോടെ ആറാം സ്ഥാനത്താണ് അല്‍ നസര്‍.
ലീഗില്‍ മുന്നോട്ടുള്ള കുതിപ്പിന് ഇരു ടീമിനും ആവശ്യമാണ് അതുകൊണ്ടുതന്നെ സൗദിയില്‍ ഇന്ന് തീപാറുമെന്ന് ഉറപ്പാണ്.
Content Highlight: Al nassr and Al ittihad playing today in saudi pro league.