| Friday, 8th March 2024, 10:08 am

റോണാള്‍ഡോ ഇറങ്ങിയിട്ടും കാര്യമില്ല; നാണം കെട്ട തോല്‍വിയുമായി അല്‍ നസര്‍

സ്പോര്‍ട്സ് ഡെസ്‌ക്

സൗദി പ്രോ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസറിന് തോല്‍വി. അല്‍ റെയ്ദ് ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് വിജയം സ്വന്തമാക്കിയത്.

ആവേശം നിറഞ്ഞ മത്സരത്തില്‍ കരിം എല്‍ ബെര്‍കൗയി പതിനെട്ടാം മിനിറ്റില്‍ തകര്‍പ്പന്‍ ഗോള്‍ നേടിയതോടെ അല്‍ റെയ്ദ് ഗോള്‍വേട്ട തുടങ്ങുകയായിരുന്നു. എന്നാല്‍ അല്‍ നസറിനു വേണ്ടി യഹ്യ 24ാം മിനിറ്റില്‍ മറുഗോള്‍ നേടിയപ്പോള്‍ ആവേശം തുടങ്ങുകയായിരുന്നു. എന്നാല്‍ 46 മിനിറ്റില്‍ മുഹമ്മദ് ഫൗസൈര്‍ അടുത്ത ഗോള്‍ നേടിയപ്പോള്‍ മത്സരം മുറുകുകയായിരുന്നു. എന്നാല്‍ ഏറെ നേരത്തെ പരിശ്രമത്തിന് ശേഷവും അല്‍ നസറിന് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. മാത്രമല്ല ആദ്യപകുതിക്ക് ശേഷം 87 മിനിറ്റില്‍ അമീര്‍ സയുദ് മൂന്നാം ഗോള്‍ സ്വന്തമാക്കുകയും ചെയ്തു.

പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉണ്ടായിട്ടും അല്‍ നസറിന് ഒന്നും ചെയ്യാന്‍ സാധിക്കാത്തതും ഏറെ ചര്‍ച്ചയാവുന്നുണ്ട്.

ഷൂട്ട് ഓണ്‍ ടാര്‍ഗറ്റില്‍ അല്‍ നസര്‍ മൂന്ന് ട്രൈ നടത്തി അത് പാഴായപ്പോള്‍ അല്‍ റെയ്ദ് അഞ്ച് ഷോട്ടുകള്‍ ചെയ്തു മൂന്നെണ്ണം വലയിലാക്കുകയായിരുന്നു. 72% പൊസിഷനില്‍ നിന്നിട്ടും വെറും 28% പൊസിഷനില്‍ നിന്നാണ് അല്‍ റെയ്ദ് മൂന്ന് ഗോള്‍ നേടിയത്. മറുഭാഗത്ത് 634 പാസുകളാണ് നസര്‍ ചെയ്തത്. എന്നാല്‍ അതിന്റെ 264 പാസുകളാണ് റിയാദ് ചെയ്തത്.

എന്നാല്‍ ഫൗളിന്റെ കാര്യത്തില്‍ അല്‍ റെയ്ദ് മുന്നിലായിരുന്നു 14 ഫൗളുകളില്‍ നിന്ന് ആറാമത്തെ മഞ്ഞ കാര്‍ഡുകളാണ് ടീം നേടിയത്. എന്നാല്‍ അല്‍ നസറിന്റെ ഭാഗത്തുനിന്നും ആറ് ഫൗളുകളും രണ്ട് ഓഫ് സൈഡുകളും ആണ് ഉണ്ടായത്. എന്നാല്‍ 11 കോര്‍ണറുകള്‍ കിട്ടിയിട്ടും മുന്നിലെത്താന്‍ നാസറിന് സാധിച്ചില്ല.

ഇതോടെ പോയിന്റ് പട്ടികയില്‍ 53 പോയിന്റുമായി രണ്ടാമതാണ് അല്‍ നസര്‍. ഒന്നാമത് ഹിലാല്‍ ആണ്. 62 പോയിന്റാണ് ടീം നേടിയത്.

Content Highlight: Al- Nassar Lose Against Al- Raed

Latest Stories

We use cookies to give you the best possible experience. Learn more