അറബ് ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പ് കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ രാജ സി.എയെ പരാജയപ്പെടുത്തി അല്‍ നസര്‍ സെമി ഫൈനലിലേക്ക്. കഴിഞ്ഞ ദിവസം പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ് രാജ സി.എയെ തോല്‍പിച്ച് അല്‍ നസര്‍ സെമി ഫൈനലിന് യോഗ്യത നേടിയത്.
ഒന്നിനെതിരെ മൂന്ന് ഗോളിനാണ് അല്‍ നസര്‍ മത്സരം പിടിച്ചെടുത്തത്. അല്‍ നസറിനായി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, സുല്‍ത്താന്‍ അല്‍ ഘാനം, സെകോ ഫൊഫാന എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ അബ്ദുള്ള മാദുവിന്റെ സെല്‍ഫ് ഗോളാണ് രാജ സി.എയുടെ അക്കൗണ്ടിലെത്തിയത്.
മത്സരത്തിന്റെ 19ാം മിനിട്ടില്‍ തന്നെ റൊണാള്‍ഡോ അല്‍ നസറിനെ മുമ്പിലെത്തിച്ചിരുന്നു. ടാലിസ്‌കയുടെ അസിസ്റ്റില്‍ രാജ ഗോള്‍ വല കുലുക്കിയ റൊണാള്‍ഡോ സൗദി വമ്പന്‍മാര്‍ക്ക് ഏര്‍ളി അഡ്വാന്റേജ് നേടിക്കൊടുത്തു.
തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് റൊണാള്‍ഡോ അല്‍ നസറിന് വേണ്ടി സ്‌കോര്‍ ചെയ്യുന്നത്. സമാലേക്കിനെതിരായ മത്സരത്തിന്റെ അവസാന നിമിഷം റൊണാള്‍ഡോ നേടിയ ഹെഡ്ഡര്‍ ഗോളിലാണ് അല്‍ നസര്‍ ക്വാര്‍ട്ടര്‍ ഫൈനലിന് യോഗ്യത നേടിയത്.
ആദ്യ ഗോള്‍ പിറന്ന് കൃത്യം പത്താം മിനിട്ടില്‍ അല്‍ അലാമി ലീഡ് ഇരട്ടിയാക്കി. സുല്‍ത്താന്‍ ഘാനമാണ് ഇത്തവണ പന്ത് രാജ എ.സിയുടെ വലയിലെത്തിച്ചത്.
അറബ് ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പ് കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച എല്ലാ മത്സരവും വിജയിച്ചാണ് രാജ സി.എ ക്വാര്‍ട്ടര്‍ ഫൈനലിന് യോഗ്യത നേടിയത്. സൗദി പ്രോ ലീഗ് സൂപ്പര്‍ ടീമായ അല്‍ വേഹ്ദ, സി.ആര്‍. ബെലൂയ്‌സ്ദാദ്, കുവൈത്ത് എസ്. സി എന്നിവരെ തറപറ്റിച്ചാണ് രാജ സി.എ മുന്നേറിയത്.
വിജയം ആവര്‍ത്തിച്ച് സെമിയില്‍ പ്രവേശിക്കാമെന്ന രാജ സി.എയുടെ മോഹങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിയാണ് റൊണാള്‍ഡോയും സംഘവും സെമി ഫൈനല്‍ ബെര്‍ത് ഉറപ്പിച്ചത്.
ഗ്രൂപ്പ് എയില്‍ നിന്നും ഒരു ജയവും ഒരു സമനിയും ഒരു തോല്‍വിയുമായാണ് അല്‍ ഷോര്‍ട്ട ക്വാര്‍ട്ടര്‍ ഫൈനലിന് യോഗ്യത നേടിയത്. പ്രിന്‍സ് സുല്‍ത്താന്‍ അബ്ദുല്‍ അസീസ് സ്റ്റേഡിയത്തില്‍ ആഗസ്റ്റ് അഞ്ചിന് നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ അല്‍ സാദിനെ പരാജയപ്പെടുത്തിയാണ് ഷോര്‍ട്ട സെമി ഫൈനലിന് യോഗ്യത നേടിയത്. രണ്ടിനെതിരെ നാല് ഗോളിനായിരുന്നു ഇറാഖി ടീമിന്റെ വിജയം.
Content Highlight: Al Nasr defeated Raja CA in the quarter-finals of the Arab Club Championship Cup and advanced to the semi-finals.