| Sunday, 14th November 2021, 9:00 pm

അല്‍ ജസീറ ബ്യൂറോ ചീഫ് സുഡാനില്‍ തടവിലെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഖാര്‍ത്തൂം: അല്‍ ജസീറ ബ്യൂറോ ചീഫ് അല്‍ മുസല്‍മി അല്‍ കബ്ബാസി സുഡാനില്‍ തടവിലെന്ന് റിപ്പോര്‍ട്ട്. മുസല്‍മിയെ സുഡാന്‍ സൈന്യം തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് അല്‍ ജസീറ ട്വീറ്റ് ചെയ്തു.

‘സുഡാന്‍ ബ്യൂറോ ചീഫിന്റെ അറസ്റ്റിനെ അല്‍ ജസീറ അപലപിക്കുന്നു. അദ്ദേഹത്തെ എത്രയും പെട്ടെന്ന് മോചിതനാക്കണം,’ അല്‍ ജസീറ ട്വീറ്റ് ചെയ്തു.

മാധ്യമപ്രവര്‍ത്തകരെ സ്വതന്ത്രരായി ജോലി ചെയ്യാന്‍ അനുവദിക്കണം. മുസല്‍മിയുടെ സുരക്ഷ സൈന്യത്തിന്റെ ഉത്തരവാദിത്തമാണെന്നും അല്‍ ജസീറ പറഞ്ഞു.

അതേസമയം മുസല്‍മിയെ തടവിലാക്കിയത് സംബന്ധിച്ച് സൈന്യം പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം രാജ്യത്ത് വലിയ പ്രതിഷേധമാണ് ഉടലെടുത്തത്. അട്ടിമറിയിലൂടെ അധികാരം പിടിച്ചടക്കിയ സൈനിക സര്‍ക്കാരിനെതിരെയാണ് സുഡാന്‍ ജനത തെരുവിലിറങ്ങിയത്.

പ്രതിഷധം നടത്തുന്ന സുഡാനിലെ വിമത പോരാളികളികള്‍ക്ക് നേരെ പൊലീസ് വെടിവെപ്പമുണ്ടായിരുന്നു. പ്രക്ഷോഭകരില്‍ അഞ്ച് പേരെ സുഡാനിലെ സുരക്ഷാ സേന വധിച്ചതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ദീര്‍ഘകാലമായി രാജ്യത്ത് ഭരണത്തിലിരുന്ന ഒമര്‍ അല്‍ ബഷീറിനെ 2019ലായിരുന്നു സ്ഥാന ഭ്രഷ്ടനാക്കിയത്. അന്ന് സുഡാനീസ് പ്രൊഫഷണല്‍സ് അസോസിയേഷന്‍ (എസ്.പി.എ) എന്ന സംഘടനയുടെ നേതൃത്വത്തില്‍ നടന്ന ജനകീയ പ്രക്ഷോഭത്തിലൂടെയായിരുന്നു ഒമറിനെ പുറത്താക്കാന്‍ സാധിച്ചത്.

എന്നാല്‍ ഇപ്പോള്‍ അട്ടിമറിയിലൂടെ രാജ്യം പിടിച്ചടക്കിയ സൈന്യം പുതിയ സര്‍ക്കാരുണ്ടാക്കാനുള്ള വ്യഗ്രതയിലാണ്. രാജ്യത്തിന്റെ നിലവിലുള്ള പ്രതിസന്ധികളുടെ ആക്കം കൂട്ടുകയല്ലാതെ ഇതുകൊണ്ട് വലിയ പ്രയോജനം ജനങ്ങള്‍ക്കുണ്ടാകില്ലെന്നാണ് വിമത പോരാളികളുടെ വാദം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Al Jazeera says bureau chief detained by Sudanese forces

We use cookies to give you the best possible experience. Learn more