കഴിഞ്ഞ ദിവസം രാജ്യത്ത് വലിയ പ്രതിഷേധമാണ് ഉടലെടുത്തത്. അട്ടിമറിയിലൂടെ അധികാരം പിടിച്ചടക്കിയ സൈനിക സര്‍ക്കാരിനെതിരെയാണ് സുഡാന്‍ ജനത തെരുവിലിറങ്ങിയത്.
പ്രതിഷധം നടത്തുന്ന സുഡാനിലെ വിമത പോരാളികളികള്‍ക്ക് നേരെ പൊലീസ് വെടിവെപ്പമുണ്ടായിരുന്നു. പ്രക്ഷോഭകരില്‍ അഞ്ച് പേരെ സുഡാനിലെ സുരക്ഷാ സേന വധിച്ചതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ദീര്‍ഘകാലമായി രാജ്യത്ത് ഭരണത്തിലിരുന്ന ഒമര്‍ അല്‍ ബഷീറിനെ 2019ലായിരുന്നു സ്ഥാന ഭ്രഷ്ടനാക്കിയത്. അന്ന് സുഡാനീസ് പ്രൊഫഷണല്‍സ് അസോസിയേഷന്‍ (എസ്.പി.എ) എന്ന സംഘടനയുടെ നേതൃത്വത്തില്‍ നടന്ന ജനകീയ പ്രക്ഷോഭത്തിലൂടെയായിരുന്നു ഒമറിനെ പുറത്താക്കാന്‍ സാധിച്ചത്.
എന്നാല്‍ ഇപ്പോള്‍ അട്ടിമറിയിലൂടെ രാജ്യം പിടിച്ചടക്കിയ സൈന്യം പുതിയ സര്‍ക്കാരുണ്ടാക്കാനുള്ള വ്യഗ്രതയിലാണ്. രാജ്യത്തിന്റെ നിലവിലുള്ള പ്രതിസന്ധികളുടെ ആക്കം കൂട്ടുകയല്ലാതെ ഇതുകൊണ്ട് വലിയ പ്രയോജനം ജനങ്ങള്‍ക്കുണ്ടാകില്ലെന്നാണ് വിമത പോരാളികളുടെ വാദം.