| Wednesday, 11th May 2022, 12:57 pm

ഇസ്രഈല്‍ സൈന്യത്തിന്റെ വെടിവെപ്പില്‍ അല്‍ ജസീറ മാധ്യമപ്രവര്‍ത്തക കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

വെസ്റ്റ് ബാങ്ക്: വടക്കന്‍ വെസ്റ്റ് ബാങ്ക് നഗരത്തിലെ ജെനിനില്‍ സൈനിക നടപടിക്കിടെ മാധ്യമപ്രവര്‍ത്തക ഇസ്രഈല്‍ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. അല്‍ ജസീറയിലെ മാധ്യമപ്രവര്‍ത്തകയായ ഷിറീന്‍ അബു അക്‌ലേയാണ് കൊല്ലപ്പെട്ടത്. പലസ്തീനിയന്‍ ലേഖകയാണ് ഷിറീന്‍.

തലയ്ക്ക് വെടിയേറ്റതാണ് മരണകാരണമെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ബുധനാഴ്ച ജെനിനിയില്‍ നടക്കുന്ന ഇസ്ര്ഈലിന്റെ റെയ്ഡുകള്‍ പകര്‍ത്തുന്നതിനിടെ ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേല്‍ക്കുകയായിരുന്നു. മറ്റൊരു മാധ്യമപ്രവര്‍ത്തകനായ അലി സമൗദിക്കും വെടിയേറ്റിട്ടുണ്ട്. ഇയാളുടെ നില തൃപ്തികരമാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

ഫലസ്തീനിയന്‍ പൗരന്മാര്‍ വെടിവെപ്പ് നടത്തിയിട്ടില്ലെന്ന് റാമല്ലയിലെ അല്‍ ജസീറയുടെ ബ്യൂറോ ചീഫ് വാലിദ് അല്‍ ഒമറി പറഞ്ഞു. ഈ സാധ്യതയെ പരാമര്‍ശിക്കുന്ന ഇസ്രഈല്‍ പ്രസ്താവനയെ എതിര്‍ത്തുകൊണ്ടായിരുന്നു വാലിദ് അല്‍ ഒമറിയുടെ പരാമര്‍ശം.

ജെനിനില്‍ പ്രവര്‍ത്തിക്കുന്നതിനിടെ കനത്ത വെടിവെപ്പും സ്ഫോടക വസ്തുക്കളും ഉപയോഗിച്ച് ആക്രമണം ഉണ്ടായെന്നും തങ്ങള്‍ തിരിച്ചടിച്ചടിക്കുകയായിരുന്നുവെന്നും ഇസ്രായേല്‍ സൈന്യം അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നും ഇസ്രഈല്‍ അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍ ഫലസ്തീന്‍ അംബാസഡര്‍ ഹുസാം സോംലോട്ട് ഖേദം പ്രകടിപ്പിച്ചു.

2000 മുതല്‍ അന്‍പതോളം ഫലസ്തീന്‍ വംശജരായ മാധ്യമപ്രവര്‍ത്തകരെയാണ് ഇസ്രഈല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്.

Content Highlight: Al Jazeera journalist killed in Israel attack

We use cookies to give you the best possible experience. Learn more