സ്പാനിഷ് വമ്പന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡുമായി പിരിഞ്ഞ കരിം ബെന്‍സെമ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഇത്തിഹാദുമായി കരാറില്‍ ഒപ്പിട്ടിരിക്കുകയാണ്. ഈ സീസണിന്റെ അവസാനത്തോടെ റയലുമായുള്ള കരാര്‍ അവസാനിച്ച ബെന്‍സെമയെ ഒരു വര്‍ഷത്തേക്ക് കൂടി ക്ലബ്ബില്‍ നിലനിര്‍ത്താന്‍ ശ്രമിച്ചിരുന്നെങ്കില്‍ സൗദി ക്ലബ്ബിലേക്ക് ചേക്കേറാനായിരുന്നു താരത്തിന്റെ ശ്രമം.
ബെന്‍സെമക്ക് പുറമെ സെര്‍ജിയോ റാമോസിനെ കൂടി അല്‍ ഇത്തിഹാദ് സ്വന്തമാക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് റാമോസ് രണ്ട് വര്‍ഷത്തെ കരാറിന് ശേഷം പാരീസിയന്‍ ക്ലബ്ബുമായി പിരിഞ്ഞത്. ഇത്തിഹാദും റാമോസും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെന്നും ഉടന്‍ തന്നെ വിഷയത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നുമാണ് പ്രമുഖ ഫുട്‌ബോള്‍ ജേണലിസ്റ്റായ ഹാവിയര്‍ ഹെറാസ് റിപ്പോര്‍ട്ട് ചെയ്തത്.
‘അല്‍ ഇത്തിഹാദുമായി അടുത്ത ബന്ധമുള്ള ആളുകളോട് സംസാരിക്കാന്‍ ഇടയായിരുന്നു. ബെന്‍സെമക്ക് പുറമെ സെര്‍ജിയോ റാമോസിനെ കൂടി ക്ലബ്ബിലെത്തിക്കാനാണ് അല്‍ ഇത്തിഹാദ് പദ്ധതിയിടുന്നത്. ഈയാഴ്ച തന്നെ സൈനിങ് നടത്തുമെന്നല്ല ഞാന്‍ പറഞ്ഞത്. ഫിനാന്‍ഷ്യല്‍ കാര്യങ്ങള്‍ കൂടി കണക്കിലെടുത്ത് ഉടന്‍ തന്നെ ഒരു തീരുമാനമുണ്ടെകുമെന്നാണ് അവരുടെ സംഭാഷണത്തില്‍ നിന്ന് ഞാന്‍ മനസിലാക്കിയത്,’ സ്പാനിഷ് ജേണലിസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
ഫ്രണ്ട് ഓഫീസ് സ്‌പോര്‍ട്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം 643 മില്യണ്‍ യൂറോക്ക് മൂന്നുവര്‍ഷത്തെ കരാറിലാണ് ബെന്‍സെമയെ അല്‍ ഇത്തിഹാദ് സൈന്‍ ചെയ്യുന്നത്.
അതേസമയം, റയല്‍ മാഡ്രിഡിനായി കളിച്ച 648 മത്സരങ്ങളില്‍ നിന്ന് 353 ഗോളുകളും 165 അസിസ്റ്റുകളുമാണ് ബെന്‍സെമയുടെ സമ്പാദ്യം. ഇതിനുപുറമെ അഞ്ച് ചാമ്പ്യന്‍സ് ലീഗും നാല് ലാ ലിഗയുമടക്കം 24 മേജര്‍ കിരീടങ്ങളും ബെന്‍സെമ ലോസ് ബ്ലാങ്കോസിനായി സ്വന്തമാക്കിയിട്ടുണ്ട്.
റയലില്‍ ബെന്‍സെമക്കൊപ്പം 416 മത്സരങ്ങളില്‍ റാമോസ് ബൂട്ടുകെട്ടിയിട്ടുണ്ട്. 2021ല്‍ പി.എസ്.ജിയിലെത്തിയതിന് ശേഷം 58 മത്സരങ്ങളില്‍ താരം പ്രത്യക്ഷപ്പെട്ടു. പാരീസിയന്‍ ക്ലബ്ബിനായി ട്രോഫീ ഡെസ് ചാമ്പ്യന്‍സ് കിരീടവും രണ്ട് ലീഗ് വണ്‍ ടൈറ്റിലുകളും നേടാന്‍ റാമോസിന് സാധിച്ചു.
അല്‍ ഇത്തിഹാദുമായുള്ള സൈനിങ് പൂര്‍ത്തീകരിച്ചാല്‍ ഒരിക്കല്‍ കൂടി റാമോസിനും ബെന്‍സെമക്കും കളം പങ്കുവെക്കാനാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
Content Highlights: Al Ittihad will sign with Sergio Ramos along with Karim Benzema, says report