പി.എസ്.ജിയുടെ സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയെ നഷ്ടമായതിന് ശേഷം ടോട്ടന്‍ഹാം ഹോട്സ്പര്‍ സ്ട്രൈക്കര്‍ ഹാരി കെയ്നിനായി അല്‍-ഹിലാല്‍ ലോക റെക്കോര്‍ഡ് സാലറിയുമായി രംഗത്തെന്ന് റിപ്പോര്‍ട്ട്.
‘ടീംടോക്ക്’ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം അല്‍-ഹിലാല്‍ കെയ്നിനായി ഒരു ഭീമകരമായ സാലറി നല്‍കാന്‍ ആലോചിക്കുന്നുണ്ടെന്നും അതിലുടെ കെയ്‌നിനെ ടീമിലെത്തിക്കാനുള്ള ബയേണ്‍ മ്യൂണിക്കിന്റെ നീക്കം ഹൈജാക്ക് ചെയ്യുമെന്നുമാണ്. 30 കാരനായ കെയ്‌നെ സ്വന്തമാക്കാന്‍ ബുണ്ടസ്ലിഗ വമ്പന്‍മാരും ടോട്ടന്‍ഹാമും തമ്മിലുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നു.
ബയേണ്‍ രണ്ട് തവണ കെയ്‌നിന് വേണ്ടി ബിഡ് ചെയ്തിരുന്നു എന്നാല്‍ ടീമിലെത്തിക്കാന്‍ സാധിച്ചില്ല. എന്നാല്‍ 200 മില്യണ്‍ യൂറോയുമായി അദ്ദേഹത്തെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് അല്‍ ഹിലാല്‍. നേരത്തെ 259 മില്യണ്‍ യൂറോയുമായി അല്‍ ഹിലാല്‍ എംബാപ്പെയെ സമീപിച്ചിരുന്നു. എന്നാല്‍ അദ്ദേഹം അത് വേണ്ടെന്ന് വെക്കുകയായിരുന്നു. ലോക റെക്കോഡ് തുകയായിരുന്നു സൗദി വമ്പന്‍മാര്‍ എംബാപ്പെക്കായി നീട്ടിയത്.
നാപോളിയുടെ സ്‌ട്രൈക്കര്‍ വിക്ടര്‍ ഒസിമെനയും അല്‍ ഹിലാലിന്റെ നോട്ടത്തിലുണ്ട്. 120 മില്യണാണ് വിക്ടറിന് ഹിലാല്‍ ഓഫര്‍ ചെയ്യുന്നത്.