സൗദി പ്രോ ലീഗില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന താരമാരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അല്‍ അഹ്ലി ഫുട്‌ബോള്‍ ക്ലബ് പ്രസിഡന്റ് ഖാലിദ് അല്‍ ഗാംദി.
സൗദി ലീഗിലെ താരങ്ങള്‍ വാങ്ങുന്ന വരുമാനത്തിലെ അസമത്വങ്ങളെകുറിച്ച് സംസാരിക്കുകയായിരുന്നു അല്‍ ഗാംദി.
അല്‍ നസറിന്റെ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് സൗദിയില്‍ ഏറ്റവും കൂടുതല്‍ വേതനം വാങ്ങുന്ന താരമെന്നാണ് പറഞ്ഞത്.
‘റൊണാള്‍ഡോയുടെ കരാറിലുള്ള മൂല്യം മറ്റു വിദേശ താരങ്ങളെല്ലാം വാങ്ങുന്നതിന് തുല്യമാണ്,’ അല്‍ ഗാംദി അല്‍ നസര്‍ സോണിലൂടെ പറഞ്ഞു.
യൂറോപ്പില്‍ നിന്നുള്ള ഒരുപിടി മികച്ച താരങ്ങളെ അല്‍ അഹ്ലി ടീമില്‍ എത്തിച്ചിരുന്നു. റോബര്‍ട്ടോ ഫിര്‍മിനോ , റിയാദ് മെഹ്റെസ് , എഡ്വാര്‍ഡ് മെന്‍ഡി, അലന്‍ സെന്റ് മാക്‌സിമിന്‍ തുടങ്ങിയ താരങ്ങളും ഗബ്രി വീഗ, റോജര്‍ ഇബാനെസ് തുടങ്ങിയ മികച്ച താരങ്ങള്‍ അല്‍ അഹ്ലിയുണ്ട്.
കഴിഞ്ഞ സീസണില്‍ സെക്കന്റ് ഡിവിഷനില്‍ നിന്നുമാണ് സൗദി ലീഗിലേക്ക് അല്‍ അഹ്ലിക്ക് സ്ഥാനകയറ്റം ലഭിക്കുന്നത്. നിലവില്‍ സൗദി ലീഗില്‍ 15 മത്സരങ്ങളില്‍ നിന്നും ഒമ്പത് വിജയവും മൂന്ന് സമനിലയും തോല്‍വിയുമടക്കം മൂന്നാം സ്ഥാനത്താണ് അല്‍ അഹ്ലി.
അതേസമയം ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നുമാണ് അല്‍ നസര്‍ പോര്‍ച്ചുഗീസ് സൂപ്പര്‍താരം റൊണാള്‍ഡോയെ സൗദിയില്‍ എത്തിക്കുന്നത്. സൗദി ക്ലബ്ബിനൊപ്പം മിന്നും ഫോമിലാണ് റൊണാള്‍ഡോ കളിക്കുന്നത്.
അല്‍ നസറിനായി 45 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ റോണോ 38 ഗോളുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഈ സീസണിലും തന്റെ പ്രായത്തെ വെല്ലുന്ന പോരാട്ടവീര്യമാണ് റൊണാള്‍ഡോ കാഴ്ചവെക്കുന്നത്. ഈ സീസണില്‍ 19 ഗോളുകളും ഒമ്പത് അസിസ്റ്റുകളുമാണ് റൊണാള്‍ഡോയുടെ സമ്പാദ്യം.
Content Highlight: Al Ahli Football Club president Khalid Al Ghamdi talks Cristiano Ronaldo is the highest earner in the Saudi Pro League.