| Friday, 5th January 2018, 2:46 pm

സ്ത്രീകള്‍ക്ക് സാനിട്ടറി പാഡുകള്‍ സൗജന്യമായി ലഭ്യമാക്കണം; ആര്‍ത്തവ ശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രചരണവുമായി അക്ഷയ് കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ആര്‍ത്തവ സുരക്ഷയ്ക്കായി പുതിയ ക്യാംപെയിനുമായി ബോളിവുഡ് താരം അക്ഷയ് കുമാര്‍. സ്ത്രീകള്‍ക്ക് സാനിറ്ററി നാപ്കിനുകള്‍ സൗജന്യമായി നല്‍കണമെന്ന ആവശ്യമായിട്ടാണ് താരം ഇത്തവണ പ്രചരണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.

അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ പാഡ്മാന്‍ റിലീസിന്റെ ഭാഗമായാണ് ഇത്തരമൊരു പ്രചാരണവുമായി രംഗത്തെത്തിയിരിക്കുന്നത്. കുറഞ്ഞ ചിലവില്‍ സാനിറ്ററി പാഡുകള്‍ നിര്‍മ്മിച്ച തമിഴ്‌നാട് സ്വദേശി അരുണാചലം മുരുഗാനന്ദന്റെ ജീവിതമാണ് പാഡ്മാനില്‍ പറയുന്നത്.

രാജ്യത്തെ 82 ശതമാനം സ്ത്രീകള്‍ക്കും സാനിറ്ററി പാഡുകള്‍ ലഭിക്കുന്നില്ലെന്നും ഇത് അവരുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ തലങ്ങളില്‍ ഇതേപ്പറ്റി ചര്‍ച്ചകള്‍ ഉണ്ടാവണമെന്നും അക്ഷയ് കുമാര്‍ പറയുന്നു.

സ്ത്രീകള്‍ക്ക് സൗജന്യമായി പാഡുകള്‍ ലഭ്യമാക്കണമെന്നാണ് എന്റെ ആഗ്രഹം. ഇത് അവരുടെ അടിസ്ഥാനപരമായ ആവശ്യമാണ്, അത് കൃത്യമായി നിര്‍വ്വഹിച്ചു നല്‍കുകയെന്നത് സമൂഹത്തിന്റെ ഉത്തരവാദിത്തം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more