വിദർഭയുടെ കിരീടമില്ലാത്ത രാജകുമാരൻ; പാഴായ സെഞ്ച്വറിക്കും പറയാനുണ്ടൊരു കഥ
Cricket
വിദർഭയുടെ കിരീടമില്ലാത്ത രാജകുമാരൻ; പാഴായ സെഞ്ച്വറിക്കും പറയാനുണ്ടൊരു കഥ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 14th March 2024, 4:06 pm

2024 രഞ്ജി ട്രോഫി കിരീടം സ്വന്തമാക്കി മുംബൈ. രഞ്ജി ട്രോഫി ചരിത്രത്തിലെ മുംബൈയുടെ 42ാം കിരീടനേട്ടമാണിത്. 538 റണ്‍സ് പിന്തുടര്‍ന്ന വിദര്‍ഭ 368 റണ്‍സിന് പുറത്താവുകയായിരുന്നു.

വിദര്‍ഭയുടെ ബാറ്റിങ്ങില്‍ നായകന്‍ അക്ഷയ് വദ്വാര്‍ 102 റണ്‍സ് നേടി മികച്ച പ്രകടനമാണ് നടത്തിയത്. ഒമ്പത് ഫോറുകളും ഒരു സിക്‌സുമാണ് വിദര്‍ഭ നായകന്‍ നേടിയത്. വിദര്‍ഭ സ്‌കോര്‍ 353ല്‍ നില്‍ക്കേയാണ് അക്ഷയ് പുറത്തായത്. തനുഷ് കൊട്ടിയാന്റെ പന്തില്‍ എല്‍.ബി.ഡബ്യു ആയാണ് താരം പുറത്തായത്.

കരുണ്‍ നായര്‍ 220 പന്തില്‍ 74 റണ്‍സും ഹാര്‍ഷ് ദൂബെ 128 പന്തില്‍ 65 റണ്‍സും നേടി മികച്ച ചെറുത്തുനില്‍പ്പ് നടത്തി. കരുണ്‍ മൂന്ന് ഫോറുകള്‍ നേടിയപ്പോള്‍ അഞ്ച് ഫോറുകളും രണ്ട് സിക്‌സുമാണ് ഹാര്‍ഷ് നേടിയത്.

എന്നാല്‍ മുംബൈ ബൗളിങ്ങില്‍ തനുഷ് കൊട്ടിയാന്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തികൊണ്ട് നിര്‍ണായകമായി. 39 ഓവറില്‍ അഞ്ച് മെയ്ഡന്‍ ഉള്‍പ്പെടെ 95 റണ്‍സ് വിട്ടുനല്‍കിയാണ് താരം നാല് വിക്കറ്റ് വീഴ്ത്തിയത്.

തുഷാര്‍ ദേശ്പാണ്ടെ, മുഷീര്‍ ഖാന്‍ എന്നിവര്‍ രണ്ട് വിക്കറ്റും വീഴ്ത്തി മിന്നും പ്രകടനം നടത്തി. ഷാമ്‌സ് മുലാനി, ധവാല്‍ കുല്‍ക്കര്‍ണി എന്നിവര്‍ അവശേഷിക്കുന്ന ഓരോ വിക്കറ്റും വീഴ്ത്തിയപ്പോള്‍ മുംബൈ കിരീടം ചൂടുകയായിരുന്നു.

Content Highlight: Akshay Wadkar great performance in Ranji trophy final