| Tuesday, 17th September 2019, 7:47 pm

വീണ്ടും പ്രധാനമന്ത്രിയുടെ ബയോപിക് ; പിറന്നാള്‍ ദിനത്തില്‍ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തുവിട്ട് പ്രഭാസും അക്ഷയ് കുമാറും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ന്യൂദല്‍ഹി : കഴിഞ്ഞ ലോക്‌സഭാ തെരെഞ്ഞെടുപ്പിനോടനുബന്ധിച്ച് പുറത്തിറങ്ങിയ ‘പ്രെംമിനിസ്റ്റര്‍ നരേന്ദ്ര മോദി’ എന്ന ബയോപികിന് ശേഷം വീണ്ടും മോദിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരു ഫീച്ചര്‍സിനിമ ഇറങ്ങാന്‍ പോകുന്നു.

‘മാന്‍ ബൈരംഗി’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സിനിമാതാരങ്ങളായ പ്രഭാസ്,അക്ഷയ് കുമാര്‍ എന്നിവര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്തുവിട്ടു. മോദിയുടെ 69ാം പിറന്നാള്‍ദിനത്തിലാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘ പ്രത്യേകതയുള്ള ആളെപറ്റി പ്രത്യേക ദിനത്തില്‍ പ്രത്യേക ഫിലിം മേക്കേര്‍സ് നിര്‍മിക്കുന്ന സിനിമ’ എന്ന അടിക്കുറിപ്പോടെയാണ് നടന്‍ പ്രഭാസ് പോസ്റ്റര്‍ തന്റെ ഇന്‍സ്‌ററഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചത്. ഒപ്പം പ്രധാനമന്ത്രിക്ക് ജന്‍മദിനാംശംസകളും താരം നേര്‍ന്നു. അക്ഷയ്കുമാറും ആശംസകളോടെ ചിത്രം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചു.

ഈ വര്‍ഷാവസാനം റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സജ്ജയ് ത്രിപാദിയാണ്. ബോളിവുഡ് സംവിധായകനായ സജ്ജയ് ലീലാ ബന്‍സാലിയാണ് ചിത്രം നിര്‍മിക്കുന്നത്. പ്രധാനമന്ത്രിയുടെ ചെറുപ്പകാലമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിര്‍മിക്കപ്പെട്ട പ്രൈംമിനിസ്റ്റര്‍ നരേന്ദ്രമോദി എന്ന ചിത്രം ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ചിത്രം വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഉതകും എന്നപേരില്‍ പരക്കെ ആക്ഷേപമുണ്ടായിരുന്നു.

തുടര്‍ന്ന് തെരഞ്ഞടുപ്പിന് ശേഷമേ ചിത്രം റിലീസ് ചെയ്യാവൂ എന്ന് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന നിര്‍ദേശം മുന്നോട്ട് വെച്ചിരുന്നു. നടന്‍ വിവേക് ഒബ്‌റോയ് മുഖ്യവേഷത്തിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്.

We use cookies to give you the best possible experience. Learn more