മോഹന്‍ലാലിനൊപ്പം പഞ്ചാബി ഗാനത്തിന് ചുവട് വെച്ച് അക്ഷയ് കുമാര്‍. ഇരുവരും ഒരുമിച്ച് നൃത്തം ചെയ്യുന്ന വീഡിയോ അക്ഷയ് കുമാര്‍ തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് പങ്കുവെച്ചത്. ഒരു ഫങ്ഷനില്‍ കാലുകള്‍ തമ്മില്‍ കോര്‍ത്ത് ചുവട് വെക്കുന്ന താരങ്ങളെയാണ് വീഡിയോയില്‍ കാണുന്നത്.
നിങ്ങളോടൊപ്പം നൃത്തം ചെയ്തത് ഞാന്‍ ഒരിക്കലും മറക്കില്ലെന്നും അതൊരു അവിസ്മരണീയ നിമിഷമായിരുന്നു എന്നുമാണ് അക്ഷയ് വീഡിയോയ്‌ക്കൊപ്പം ട്വിറ്ററില്‍ കുറിച്ചത്.
‘നിങ്ങളോടൊപ്പമുള്ള നൃത്തം ഞാനൊരിക്കലും മറക്കില്ല മോഹന്‍ലാല്‍ സാര്‍. ഇത് തികച്ചും അവിസ്മരണീയമായ നിമിഷമാണ്,’ അക്ഷയ് കുമാര്‍ ട്വിറ്ററില്‍ കുറിച്ചു.
ഇതിന് താഴെ മലയാളികളടക്കം നിരവധിയാളുകളാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. അക്ഷയ് പങ്കുവെച്ച വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ്. മോഹന്‍ലാലിന്റെ ഫാന്‍ പേജുകളിലടക്കം വീഡിയോ വന്‍ തോതില്‍ ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.
അതേസമയം, ഷാജി കൈലാസ് സംവിധാനം ചെയ്ത എലോണ്‍ ആണ് മോഹന്‍ലാലിന്റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററിലെത്തിയ സിനിമ. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ട വാലിബനാണ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അടുത്ത മോഹന്‍ലാല്‍ സിനിമ. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.
content highlight: akshay kumar share dance video with mohanlal