| Thursday, 29th October 2020, 8:06 pm

ലക്ഷ്മി ദേവിയെ അവഹേളിക്കുന്നെന്ന് അക്ഷയ് കുമാറിന് കര്‍ണിസേനയുടെ വക്കീല്‍ നോട്ടീസ്; ഒടുവില്‍ പേര് മാറ്റി 'ലക്ഷ്മി ബോംബ്' ടീം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുംബൈ: ലക്ഷ്മി ദേവിയെ അപമാനിക്കുന്നതാണ് അക്ഷയ് കുമാറിന്റെ പുതിയ സിനിമയായ ലക്ഷ്മി ബോംബ് എന്ന പരാതിക്ക് പിന്നാലെ ചിത്രത്തിന്റെ പേര് മാറ്റി അണിയറ പ്രവര്‍ത്തകര്‍.

ലക്ഷ്മിയെന്നാണ് ചിത്രത്തിന്റെ പുതിയ പേര്. ചിത്രം അടുത്ത മാസം ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യാനിരിക്കുകയാണ്. ചിത്രത്തിന്റെ ആദ്യ പേര് ലക്ഷ്മീദേവിയെ അവഹേളിക്കുന്നതും അപകീര്‍ത്തിപ്പെടുത്തുന്നതുമാണ് എന്ന് കാണിച്ചായിരുന്നു കര്‍ണിസേനയുടെ പരാതി.

തുടര്‍ന്ന് അഭിഭാഷകനായ രാഘവേന്ദ്ര മെഹ്റോത്ര മുഖേന അക്ഷയ്കുമാര്‍ അടക്കമുള്ളവര്‍ക്ക് നോട്ടീസ് അയക്കുകയായിരുന്നു. ഹിന്ദു സംസ്‌കാരത്തിന്റെ പ്രത്യയശാസ്ത്രം, ആചാരങ്ങള്‍, ദേവന്മാര്‍, ദേവതകള്‍ എന്നിവരെ കുറിച്ച് സമൂഹത്തിന് തെറ്റായ സന്ദേശമാണ് തലക്കെട്ട് നല്‍കുന്നതെന്നും കര്‍ണി സേന പറഞ്ഞു.

നേരത്തെ ചിത്രത്തെ ബഹിഷ്‌ക്കരണക്കണമെന്നാവശ്യപ്പെട്ട് ട്വിറ്ററില്‍ ഹാഷ് ടാഗ് ക്യാംപെയിന്‍ നടന്നിരുന്നു. ചിത്രം ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ആരോപണം ഉയര്‍ന്നിരുന്നു.

തമിഴ് ഹൊറര്‍ കോമഡി ചിത്രം ‘മുനി 2: കാഞ്ചന’യുടെ റീമേക്ക് ആണ് ചിത്രം. രാഘവ ലോറന്‍സ് തന്നെയാണ് ചിത്രം ഹിന്ദിയില്‍ ഒരുക്കുന്നത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഭൂല്‍ ഭുലയ്യയ്ക്കു ശേഷം അക്ഷയ് കുമാര്‍ അഭിനയിക്കുന്ന ഹൊറര്‍ കോമഡി ചിത്രം കൂടിയാണിത്.

കിയാര അദ്വാനിയാണ് ചിത്രത്തില്‍ നായികയാവുന്നത്. തുഷാര്‍ കപൂര്‍, ഷരദ് കേല്‍ക്കര്‍, തരുണ്‍ അറോറ, അശ്വിനി കല്‍സേക്കര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന താരങ്ങള്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക    ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlights: Akshay Kumar’s ‘Laxmmi Bomb’ gets a new title now after karnisena legal notice

We use cookies to give you the best possible experience. Learn more