ന്യൂദല്‍ഹി:പബ്ജിക്ക് പകരം പുതിയ ഗെയിം പുറത്തുവിട്ട് ബോളിവുഡ് താരം അക്ഷയ്കുമാര്‍. ഫിയര്‍ലെസ് ആന്‍ഡ് യുനൈറ്റഡ് – ഗാര്‍ഡ്‌സ് FAU-G എന്ന് പേരിട്ടിരിക്കുന്ന ഗെയിം പ്രധാനമന്ത്രിയുടെ ആത്മ നിര്‍ഭര്‍ മൂവ്‌മെന്റിന് പിന്തുണയാണെന്നാണ് അക്ഷയ് കുമാര്‍ പറഞ്ഞത്.
മള്‍ട്ടി പ്ലെയര്‍ ആക്ഷന്‍ ഗെയിമില്‍ വിനോദത്തിന് പുറമെ ഇന്ത്യന്‍ പട്ടാളക്കാരുടെ ത്യാഗത്തിനെ കുറിച്ച് പഠിക്കാനുള്ള അവസരവും ഉണ്ടാവുമെന്നും അക്ഷയ് പറഞ്ഞു.
ഈ ഗെയിമിന്റെ വരുമാനത്തിന്റെ ഇരുപത് ശതമാനം ഭാരത് കെ വീര്‍ ട്രസ്റ്റിന് ആയിരിക്കുമെന്നും അക്ഷയ് കുമാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് രാജ്യത്ത് പബ്ജി അടക്കമുള്ള ചൈനീസ് ആപ്പുകള്‍ നിരോധിച്ചത്. കേന്ദ്ര ഐ.ടി മന്ത്രാലയമാണ് കഴിഞ്ഞ ദിവസം ചൈനീസ് ആപ്പുകള്‍ നിരോധിച്ച് കൊണ്ടുള്ള ഉത്തരവിട്ടത്.
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തിന്റെ 69 എ വകുപ്പ് പ്രകാരമാണ് ആപ്പുകള്‍ നിരോധിച്ചതെന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം പറഞ്ഞത്.
കടുത്ത പ്രതിഷേധം ആപ്പ് നിരോധനത്തിന് എതിരെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. നിലവില്‍ പബ്ജി ഗെയിം കളിക്കുന്ന 33 മില്യന്‍ ആളുകള്‍ ഇന്ത്യയില്‍ ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ദക്ഷിണ കൊറിയയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കമ്പനിയാണ് പബ്ജി. എന്നാല്‍ ഗെയിമിന്റെ മൊബൈല്‍ പതിപ്പിന്റെ ഉടമകള്‍ ടെന്‍സെന്റ് ഗെയിംസ് എന്ന ചൈനീസ് ടെക് ഭീമനാണ്.
മെയ് 2020 -ലെ ഏറ്റവും കൂടുതല്‍ തുക ഗ്രോസ് ചെയ്ത ഗെയിമുകളുടെ പട്ടികയില്‍ ഒന്നാമതായി ഇടം പിടിച്ച ഗെയിമാണ് പബ്ജി. നേരത്തെ പബ്ജി നിരോധനത്തിനെതിരെ യുവാക്കളില്‍ നിന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
നിലവില്‍ പബ്ജി ഗെയിം കളിക്കുന്ന 33 മില്യന്‍ ആളുകള്‍ ഇന്ത്യയില്‍ ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് അത്ഭുതപൂര്‍വ്വമായ വളര്‍ച്ചയായിരുന്നു ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ എണ്ണത്തില്‍ ഉണ്ടായത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ContentHighlights: Akshay Kumar introduces FAU-G game after PUBG ban; The actor said that he supports of PM Narendra Modi’s Atma Nirbhar movement