| Friday, 30th June 2023, 4:38 pm

ഹൗസ്ഫുള്‍ അഞ്ചാം ഭാഗവുമായി അക്ഷയ് കുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹൗസ്ഫുള്‍ അഞ്ചാം ഭാഗം പ്രഖ്യാപിച്ചു. റിലീസ് ഡേറ്റ് കൂടി ഉള്‍പ്പെടുത്തിയുള്ള പോസ്റ്റര്‍ അക്ഷയ് കുമാര്‍ തന്നെയാണ് പുറത്ത് വിട്ടത്. 2024ലെ ദീപാവലി ദിനത്തിലായിരിക്കും ചിത്രം റിലീസ് ചെയ്യുക. തരുണ്‍ മന്‍സുകാനി സംവിധാനം ചെയ്യു ചിത്രത്തില്‍ റിതേഷ് ദേശ്മുഖും പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്.

2010ലാണ് ഹൗസ്ഫുള്ളിന്റെ ആദ്യം ഭാഗം പുറത്ത് വരുന്നത്. സാജിദ് ഖാന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അക്ഷയ് കുമാര്‍, റിതേഷ് ദേശ്മുഖ്, അര്‍ജുന്‍ രാംപാല്‍, ലാറ ദത്ത, ദീപിക പദുക്കോണ്‍, ജിയ ഖാന്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളായത്. 2019ലാണ് ഹൗസ്ഫുള്‍ നാലാം ഭാഗം പുറത്ത് വരുന്നത്. ഫര്‍ഹാദ് സാംജി സംവിധാനം ചെയ്ത ചിത്രത്തില്‍ അക്ഷയ് കുമാര്‍, ബോബി ഡിയോള്‍, കൃതി സനോന്‍, പൂജ ഹെഗ്‌ഡെ എന്നിവരാണെത്തിയത്.

സെല്‍ഫിയാണ് ഒടുവില്‍ തിയേറ്ററുകളിലെത്തിയ അക്ഷയ് കുമാര്‍ ചിത്രം. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ അഭിനയിച്ച സൂപ്പര്‍ ഹിറ്റ് മലയാള ചലച്ചിത്രം ഡ്രൈവിങ് ലൈസന്‍സിന്റെ ഹിന്ദി റീമേക്കായിരുന്നു ചിത്രം.

സുധ കൊങ്കാരയുടെ സംവിധാനത്തിലൊരുങ്ങുന്ന സൂരറൈ പോട്ര് ഹിന്ദി റീമേക്ക് ആണ് ഇനി റിലീസിനൊരുങ്ങുന്ന അക്ഷയ്‌യുടെ ചിത്രം. ഈ വര്‍ഷം സെപ്റ്റംബര്‍ ഒന്നിന് ചിത്രം റിലീസ് ചെയ്യും. രാധിക മദന്‍, പരേഷ് റാവല്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അമിത് റായ് സംവിധാനം ചെയ്യുന്ന ഒ മൈ ഗോഡ് രണ്ടാം ഭാഗവും ഈ വര്‍ഷമെത്തും. ഉമേഷ് ശുക്ലയുടെ സംവിധാനത്തില്‍ 2012ലാണ് ഒന്നാം ഭാഗം പുറത്തിറങ്ങിയത്. യാമി ഗൗതം നായികയാവുന്ന ചിത്രത്തില്‍ പങ്കജ് ത്രിപാഠിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പരേഷ് റാവല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആദ്യ ഭാഗത്തില്‍ ഭഗവാന്‍ കൃഷ്ണനായാണ് അക്ഷയ് കുമാര്‍ പ്രത്യക്ഷപ്പെട്ടത്.

Content Highlight: akshay kumar announces houseful 5

Latest Stories

We use cookies to give you the best possible experience. Learn more