കാര്യങ്ങള്‍ കൈവിട്ടുപോകുന്ന നിരാശയാണ് ബി.ജെ.പിക്ക്; യു.പി പൊലീസിന്റെ എഫ്.ഐ.ആറില്‍ പ്രതികരണവുമായി അഖിലേഷ് യാദവ്
national news
കാര്യങ്ങള്‍ കൈവിട്ടുപോകുന്ന നിരാശയാണ് ബി.ജെ.പിക്ക്; യു.പി പൊലീസിന്റെ എഫ്.ഐ.ആറില്‍ പ്രതികരണവുമായി അഖിലേഷ് യാദവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 14th March 2021, 12:19 pm

ലഖ്‌നൗ: മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചെന്നാരോപിച്ച് തനിക്കെതിരെ കേസെടുത്ത യു.പി പൊലീസ് നടപടിക്കെതിരെ സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്.

കാര്യങ്ങള്‍ കൈവിട്ടുപോകുന്നതിന്റെ നിരാശയാണ് ബി.ജെ.പിക്കെന്നും അതിന്റെ പ്രതിഫലനമാണ് തനിക്കെതിരെയുള്ള കേസെന്നും അഖിലേഷ് ആരോപിച്ചു.

യ.പി പൊലീസിന്റെ എഫ്.ഐ.ആറിന്റെ പകര്‍പ്പും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.
വേണമെങ്കില്‍ ലഖ്‌നൗവില്‍ എഫ്.ഐ.ആറിന്റെ പകര്‍പ്പ് പ്രദര്‍ശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

”ഉത്തര്‍പ്രദേശ് ബി.ജെ.പി സര്‍ക്കാര്‍ എനിക്കെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തു, സംസ്ഥാനത്തെ ഓരോ പൗരന്റെയും താല്‍പ്പര്യാര്‍ത്ഥം ഞാന്‍ അതിന്റെ ഒരു പകര്‍പ്പ് പോസ്റ്റ് ചെയ്യുന്നു. ആവശ്യം വന്നാല്‍, ഞങ്ങള്‍ ലഖ്നൗവിലും ഹോര്‍ഡിംഗ് ഇന്‍സ്റ്റാള്‍ ചെയ്യും. കാര്യങ്ങള്‍ കൈവിട്ടുപോകുന്നതില്‍ ഉള്ള ബി.ജെ.പിയുടെ നിരാശയുടെ പ്രതീകമാണ് എഫ്.ഐ.ആര്‍, ” അഖിലേഷ് പറഞ്ഞു.

മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചെന്നാരോപിച്ചാണ് അഖിലേഷ് യാദവിനും 20 പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമെതിരെ യു.പി പൊലിസ് കേസെടുത്തത്. മാധ്യമപ്രവര്‍ത്തകന്റെ പരാതിയില്‍ ഇന്ത്യന്‍ പീനല്‍ കോഡിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Akhilesh Yadav tweets FIR copy, calls it sign of BJP govt’s ‘frustration’