ലക്നൗ: ഉത്തര്‍പ്രദേശില്‍ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ പുതിയ നീക്കങ്ങളുമായി സമാജ്വാദി പാര്‍ട്ടി രംഗത്ത്. ബി.ജെ.പിയെ തോല്‍പ്പിക്കുക എന്ന ലക്ഷ്യം മുന്നില്‍ക്കണ്ട് അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുളള സമാജ്‌വാദി പാര്‍ട്ടി രാഷ്ട്രീയ ലോക്ദളുമായി സഖ്യം ചേര്‍ന്നതായി റിപ്പോര്‍ട്ടുകള്‍.
സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും, ആര്‍.എല്‍.ഡി വൈസ് പ്രസിഡന്റ് ജയന്ത് ചൗധരിയും തമ്മില്‍ ഇന്ന് നടത്തിയ കൂടിക്കാഴ്ചയിലാണ് സഖ്യമുണ്ടാക്കാന്‍ ധാരണയായത്. 2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ വിശാല ഐക്യം രൂപികരിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തിലാണ് അഖിലേഷ് യാദവിന്റെ ഈ തീരുമാനം.
ALSO READ: ‘വരാപ്പുഴ കസ്റ്റഡി മരണം കേരളത്തിന് വലിയ നാണക്കേടാണുണ്ടാക്കിയത്’; മുഖ്യമന്ത്രി
ഈ മാസം മെയ് 28 ന് കൈരാന ലോക്സഭ സീറ്റിലേക്കും നൂപൂര്‍ നിയമസഭ സീറ്റിലേക്കും നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സഖ്യംചേര്‍ന്ന് മത്സരിക്കാനാണ് കൂടിക്കാഴ്ചയിലൂടെ ഇരു പാര്‍ട്ടി നേതൃത്വവും തീരുമാനിച്ചിരിക്കുന്നത്. ഇത്തരത്തില്‍ സഖ്യരൂപീകരണം ബി.ജെ.പിക്ക് വെല്ലുവിളിയാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
കൈരാനയില്‍ സമാജ്വാദി പാര്‍ട്ടിയുടെ പിന്തുണയോടെ മുതിര്‍ന്ന നേതാവ് ജയന്ത് ചൗധരിയെ മത്സരിപ്പിക്കാനാണ് ആര്‍.എല്‍.ഡി തീരുമാനം. ഇതിനു പകരമായി പകരം നൂപൂര്‍ മണ്ഡലത്തില്‍ സമാജ് വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കാന്‍ ഇന്ന് നടന്ന യോഗത്തില്‍ തീരുമാനമായി.