ലക്‌നൗ: പൗരത്വ നിയമത്തിന്റെ പശ്ചാത്തലത്തില്‍ എന്‍.പി.ആര്‍ നടപടികളുമായി സഹകരിക്കില്ലെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. എന്‍.പി.ആര്‍ ഫോമുകള്‍ പൂരിപ്പിക്കില്ലെന്നും എസ്.പി പ്രവര്‍ത്തകരെല്ലാം എന്‍.പി.ആര്‍ നടപടികളില്‍ നിന്നും വിട്ടുനില്‍ക്കുമെന്നും അഖിലേഷ് പറഞ്ഞു.
‘ഞങ്ങള്‍ ഇന്ത്യക്കാരാണോ അല്ലയോ എന്ന് ബി.ജെ.പി തീരുമാനിക്കേണ്ട.’
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പൗരത്വ നിയമത്തിന്റെ പശ്ചാത്തലത്തില്‍ എന്‍.പി.ആര്‍ നടപടികള്‍ സംസ്ഥാനത്ത് നിര്‍ത്തിവെക്കുമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയനും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും പ്രഖ്യാപിച്ചിരുന്നു.
ദേശീയ പൗരത്വ നിയമത്തിനും ദേശീയ പൗരത്വ പട്ടികയ്ക്കും (എന്‍.ആര്‍.സി) എതിരെ രാജ്യത്തുടനീളം കടുത്ത പ്രതിഷേധമാണു നടക്കുന്നത്. പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
നേരത്തെ എന്‍.ആര്‍.സി നടപ്പിലാക്കില്ലെന്ന് 12 മുഖ്യമന്ത്രിമാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ ബി.ജെ.പിയുടെ സ്വന്തം മുഖ്യന്മാരും അവരുടെ സഖ്യകക്ഷികളും ഉണ്ടെന്നതാണ് ഏറ്റവും ശ്രദ്ധേയം.
WATCH THIS VIDEO: