അടിത്തറയും കെട്ടുറപ്പുമില്ല പുതിയ എൻ.ഡി.എ സർക്കാരിനെതിരെ അഖിലേഷ് യാദവ്
India
അടിത്തറയും കെട്ടുറപ്പുമില്ല പുതിയ എൻ.ഡി.എ സർക്കാരിനെതിരെ അഖിലേഷ് യാദവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 9th June 2024, 4:35 pm

ന്യൂദൽഹി: മൂന്നാം മോദി സർക്കാർ അനിശ്ചിതത്വത്തിലാണെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. മോദി സർക്കാർ അനിശ്ചിതത്തിലാണെന്നും അനിശ്ചിതത്തിലുള്ള സർക്കാർ നിലനിൽക്കാനുള്ള സാധ്യതകൾ കുറവാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ എക്സ് പോസ്റ്റിലൂടെയായിരുന്നു അദ്ദേത്തിന്റെ പ്രതികരണം.

‘ഊപർ സെ ജൂദ കോയി നഹി താർ ഹേ, നീച്ചേ സെ കോയി ആധാർ നഹി ഹെയിൻ, ആധാർ മേം ജോഹ്‌ അടക്കി ഹുവേ വഹ് തോഹ് കോയി സർക്കാർ നഹി’ (മുകളിൽ ഒരു പിടിത്തവും ഇല്ല താഴെയാകട്ടെ ഒരു അടിത്തറയും ഇല്ല. അടിത്തറയില്ലാത്ത ഒരു സർക്കാർ യഥാർത്ഥ സർക്കാരല്ല. ആ സർക്കാർ അനിശ്ചിതത്വത്തിലാണ് ) എന്നായിരുന്നു അദ്ദേത്തിന്റെ പോസ്റ്റ്.

കേവലഭൂരിപക്ഷം നേടാനാവാതെ സഖ്യകക്ഷികളുടെ സഹായത്തോടെയാണ് ഇത്തവണ നരേന്ദ്ര മോദി പുതിയ സർക്കാർ രൂപീകരിക്കുന്നത്. അതിനാൽ തന്നെ ഈ സർക്കാർ അനിശ്ചിതാവസ്ഥയിലാണെന്ന് നേരത്തെ തന്നെ പ്രതിപക്ഷത്തെ നിന്നും പ്രതികരണങ്ങളുണ്ടായിരുന്നു. . അതിനെ പിന്തുണക്കുന്നതാണ് അഖിലേഷ് യാദവിന്റെ എക്സ് പോസ്റ്റ്.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ഇന്ന് വൈകീട്ട് 7:15ന് നടക്കാനിരിക്കുകയാണ്. നിരവധി വിദേശ നേതാക്കളടക്കം ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.

ശ്രീലങ്കൻ പ്രസിഡന്റ് റെനിൽ വിക്രമസിംഗെയ്, മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദാഹൽ പ്രചണ്ഡ, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് ടോഗായ് എന്നവരാണ് ചടങ്ങിനെത്തുന്ന വിദേശ അതിഥികൾ.

മൂന്നാമത് അധികാരത്തിലെത്തിയെങ്കിലും ഇത്തവണ ബി.ജെ.പിക്ക് ഒറ്റക്ക് കേവലഭൂരിപക്ഷം നേടാൻ സാധിക്കാത്തത് പരിപാടിയുടെ ആവേശം കുറക്കുന്നുണ്ട്. കഴിഞ്ഞ തവണ 300ൽ അധികം സീറ്റുകൾ ബി.ജെ.പി ഒറ്റക്ക് നേടിയിരുന്നു. എന്നാൽ ഇത്തവണ 240 സീറ്റുകൾ മാത്രമാണ് ലഭിച്ചത്.

 

 

Content Highlight: Akhilesh Yadav’s post against Modi’s government