മെയിൻപുരി: ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ ആവശ്യമെങ്കില്‍ കുറച്ച് ലോക്‌സഭാ സീറ്റുകള്‍ ത്യജിക്കാന്‍ തയ്യാറാണെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ഇതിന് വേണ്ടി ബി.എസ്.പി, കോണ്‍ഗ്രസ്, ആര്‍.എല്‍.ഡി എന്നീ പാര്‍ട്ടികളുമായി
സഖ്യമുണ്ടാക്കും.
മെയിന്‍പുരി സിറ്റിയില്‍ വച്ച് നടന്ന വാര്‍ത്തസമ്മേളനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അഖിലേഷ്. ബി.ജെ.പി 2019 ഇല്‍ മടങ്ങി വരുന്നത് തടയാന്‍ എതിര്‍കക്ഷികളെ എല്ലാം ചേര്‍ത്ത് മഹാഗത്ബന്ധന്‍ രൂപികരിക്കുമെന്നും അഖിലേഷ് വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കി.
“”എന്റെ പാര്‍ട്ടിക്ക് സീറ്റ് വിഭജനത്തെക്കുറിച്ച് ആശങ്കകളില്ല. ബി.ജെ.പിക്ക് എതിരെയുള്ള എതിര്‍കക്ഷി സഖ്യം രൂപീകരിക്കാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. എല്ലാ സീറ്റുകളിലും ശക്തരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുക എന്നതാണ് പ്രധാന ലക്ഷ്യം,”” അഖിലേഷിന്റെ വാക്കുകള്‍.
തങ്ങളുടെ ഗവണ്‍മെന്റ് വീണ്ടും അധികാരത്തിലെത്തിയാല്‍ ട്രാക്ടറുകളില്‍ നികുതി ചുമത്തില്ലെന്നും 30 ലക്ഷത്തിന് രൂപയില്‍ താഴെ മൂല്യമുള്ള വാഹനങ്ങളേയും നികുതി പരിധിയില്‍ നിന്ന് ഒഴിവാക്കുന്നത് പരിഗണിക്കുമെന്നും അഖിലേഷ് പറഞ്ഞു.