| Monday, 23rd October 2023, 8:38 am

ഇന്ത്യയ്ക്ക് പകരം പിന്നോക്ക-ദളിത്-ന്യൂനപക്ഷ സഖ്യം; കോണ്‍ഗ്രസിന് മറുപടിയുമായി അഖിലേഷ് യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മധ്യപ്രദേശിലെ തങ്ങളുടെ സിറ്റിങ് സീറ്റിലുള്‍പ്പടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിനു പിന്നാലെ ഇന്ത്യാ സഖ്യത്തിന് ബദലായി പി.ഡി.എയുമായി അഖിലേഷ് യാദവ് രംഗത്ത്. 2024 ലോക്സഭാ തെരെഞ്ഞെടുപ്പില്‍ പി.ഡി.എ സഖ്യമായിരിക്കും എന്‍.ഡി.എ പരാജയ പ്പെടുത്തുകയെന്ന് അഖിലേഷ്.

പിച്ചഡെ (പിന്നോക്കക്കാര്‍ ), ദലിത്, അല്‍പ സംഖ്യസ് (ന്യൂനപക്ഷം) എന്നതിന്റെ ചുരുക്ക പേരാണ് പി.ഡി.എ. മധ്യപ്രദേശില്‍ തങ്ങള്‍ക്ക് നല്‍കാമെന്ന് പറഞ്ഞ സീറ്റിലടക്കം കോണ്‍ഗ്രസ് സ്ഥാനര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അഖിലേഷിന്റെ ഈ നീക്കം.

‘മിഷന്‍ 2024 നേതാജി (മുലായം സിങ് യാദവ് ) അനശ്വരനായി തുടരട്ടെ. ഇത്തവണ അഖിലേഷിന്റെ വിജയം പി.ഡി.എ ഉറപ്പാക്കും. ദരിദ്രര്‍ക്ക് നീതി ലഭിക്കുമെന്ന് അഖിലേഷ് ഉറപ്പാക്കും’ എന്ന് പുറത്തെഴുതിയ പാര്‍ട്ടി പ്രവര്‍ത്തകന്റെ ചിത്രം സമൂഹ്യ മാധ്യമങ്ങളില്‍ പങ്കു വെച്ച് 2024 പി.ഡി.എയുടെ വിപ്ലവമായിരിക്കും എന്ന് കുറിച്ചു.

ഉത്തര്‍പ്രദേശിനോട് അതിര്‍ത്തി പങ്കിടുന്ന മധ്യപ്രദേശിലെ ആറു മണ്ഡലങ്ങള്‍ എസ്. പി സ്ഥാനാര്‍ത്ഥികളെ നിര്‍ത്താമെന്ന ധാരണ കോണ്‍ഗ്രസ് തെറ്റിച്ചതിന് പിന്നാലെ എസ്.പി കോണ്‍ഗ്രസ് ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു. ഇതിന് പകരമായി ഉത്തര്‍ പ്രദേശില്‍ എല്ലാസീറ്റിലും മത്സരിക്കമെന്ന് അഖിലേഷ് അറിയിച്ചിരുന്നു. ഏറ്റവും കൂടുതല്‍ ലോക്സഭാ സീറ്റുകളുള്ള യു.പിയില്‍ ബി.ജെ.പി പരാജയപ്പെടുത്താനാണ് കോണ്‍ഗ്രസ് എസ്.പിയുമായി സഖ്യം ചേര്‍ന്നത്.

Content highlight : Akhilesh Yadav introduce PDA alternative for INDIA alliance

We use cookies to give you the best possible experience. Learn more