| Friday, 21st February 2020, 4:20 pm

' മുഖ്യന്‍ പറയുന്നത് രാജ്യത്തിന് സോഷ്യലിസം ആവശ്യമില്ലെന്നാണ്, അയാള്‍ കുത്തക മുതലാളിമാര്‍ക്കൊപ്പമാണ്';യോഗിക്കെതിരെ അഖിലേഷ് യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്.

രാജ്യത്തിന് സമാജ്‌വാദി പാര്‍ട്ടിയെ അല്ല ആവശ്യം രാമരാജ്യമാണ് എന്ന യോഗിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായിട്ടാണ് അഖിലേഷ് രംഗത്തെത്തിയിട്ടുള്ളത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

” മുഖ്യന്‍ പറയുന്നത് രാജ്യത്തിന് സോഷ്യലിസം ആവശ്യമില്ലാ എന്നാണ്. അതിനര്‍ത്ഥം അദ്ദേഹം ഭരണഘടനയുടെ കാതലിനെതിരാണെന്നാണ്. അയാള്‍ പാവപ്പെട്ടവരോടൊപ്പമല്ല മറിച്ച് കുത്തക മുതലാളിമാര്‍ക്കൊപ്പമാണ്. അദ്ദേഹം ചില പ്രത്യേക ആളുകള്‍ക്ക് വേണ്ടിമാത്രമാണ് പ്രവര്‍ത്തിക്കുന്നത്. അല്ലാതെ സമൂഹത്തിന് വേണ്ടിയല്ല. അവഗണിക്കപ്പെടുന്ന വിഭാഗത്തിനെതിരേയും  സാമൂഹിക സമത്വം ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ക്കും എതിരാണ് അദ്ദേഹം,” അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു.

We use cookies to give you the best possible experience. Learn more