| Tuesday, 22nd January 2019, 3:17 pm

'ചില കണക്കുകൂട്ടലുകള്‍ ശരിയാക്കാനുണ്ടായിരുന്നു'; എസ്.പി-ബി.എസ്.പി സഖ്യത്തില്‍ കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്താതിനെക്കുറിച്ച് അഖിലേഷ് യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: ബി.ജെ.പിയെ ഏതുവിധേനയും പരാജയപ്പെടുത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിക്കൊണ്ടു തന്നെയാണ് ബി.എസ്.പിയുമായുള്ള സഖ്യത്തില്‍ കോണ്‍ഗ്രസിനെ സഹകരിപ്പിക്കാതിരുന്നതെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. കോണ്‍ഗ്രസുമായി പ്രശ്‌നമൊന്നുമില്ലെന്നും പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താനാണ് ബി.എസ്.പിയുമായി സഖ്യം ചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.

2017 ല്‍ എസ്.പി കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്നായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പിന് നേരിട്ടത്. എന്നാല്‍ ബി.ജെ.പിയോട് സഖ്യം പരാജയപ്പെടുകയായിരുന്നു. അതിനാലാണ് ഇത്തവണ തെരഞ്ഞെടുപ്പ് കണക്കുകൂട്ടലില്‍ മാറ്റം വരുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ശബരിമല: പുന:പരിശോധനാ ഹരജികള്‍ എപ്പോള്‍ പരിഗണിക്കുമെന്ന് പറയാനാവില്ലെന്ന് ചീഫ് ജസ്റ്റിസ്

“ഉത്തര്‍പ്രദേശിലെ കക്ഷിനില നോക്കിയാല്‍ ബി.ജെ.പിയ്ക്ക് ഭൂരിപക്ഷമില്ലെന്ന് മനസിലാകും. ബി.ജെ.പി സോഷ്യല്‍ എഞ്ചിനീയറിംഗിനെക്കുറിച്ചാണ് സംസാരിക്കുന്നത്. അതിനാലാണ് ഞങ്ങളും തെരഞ്ഞെടുപ്പ് കണക്കുകളില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചത്. ഈ സഖ്യത്തിലൂടെ ഞങ്ങള്‍ ഇതാണ് ലക്ഷ്യംവെക്കുന്നത്.”

ഈ സീറ്റ് വിഭജനത്തിലൂടെ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിക്കാതെയാണ് അഖിലേഷ് സംസാരിച്ചതെന്നും ശ്രദ്ധേയമായി.

ALSO READ: ഒരു സെന്‍കുമാറിനേയും ബാബുവിനേയും കാണിച്ചാല്‍ പിന്നാക്കക്കാരുടെ പ്രാതിനിധ്യമാകുമെന്നാണോ കരുതിയത്; അയ്യപ്പസംഗമം സവര്‍ണ്ണ കൂട്ടായ്മയെന്ന് ആവര്‍ത്തിച്ച് വെള്ളാപ്പള്ളി

“കോണ്‍ഗ്രസിനായി രണ്ട് സീറ്റ് മാറ്റിവെച്ചിട്ടുണ്ട്. കോണ്‍ഗ്രസുമായി എസ്.പിയ്ക്ക് നല്ല ബന്ധമാണുള്ളത്.” അഖിലേഷ് പറഞ്ഞു.

അതേസമയം ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് 80 സീറ്റിലും മത്സരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more