ലക്‌നൗ: മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ജയിക്കാനായത് ഇ.വി.എമ്മില്‍ കൃത്രിമം കാണിച്ചത് കൊണ്ടാണെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്.
ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് വോട്ടെടുപ്പ് നടന്ന സ്ഥലങ്ങില്‍ 15 ശതമാനം സീറ്റുകളില്‍ മാത്രമാണ് ബി.ജെ.പി ജയിച്ചതെന്നും എന്നാല്‍ ഇ.വി.എം ഉപയോഗിച്ച സ്ഥലങ്ങളില്‍ 46ശതമാനം സീറ്റുകള്‍ ബി.ജെ.പിക്ക് ലഭിച്ചിട്ടുണ്ടെന്നും അഖിലേഷ് യാദവ് പറഞ്ഞു.
ഇ.വി.എമ്മുകളില്‍ കുഴപ്പമുണ്ടായിരുന്നുവെന്ന് പറയാതിരിക്കാന്‍ കഴിയില്ലെന്നും ഇ.വി.എം ഉപയോഗിച്ച സ്ഥലത്ത് ബി.ജെ.പിയും ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച സ്ഥലങ്ങളില്‍ എസ്.പിയും ജയിച്ചത് എങ്ങനെയാണെന്നും അഖിലേഷ് യാദവ് ചോദിച്ചു.
വി.വി.പാറ്റുകള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ചുള്ള സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പാലിച്ചില്ലെന്നും പഴയ കേടായ മെഷീനുകള്‍ ഉപയോഗിക്കുകയാണ് ചെയ്തതെന്നും എസ്.പി യു.പി അദ്ധ്യക്ഷന്‍ നരേഷ് ഉത്തം പറഞ്ഞു.