ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും അദ്ദേഹവുമായി പിണക്കത്തിലായിരുന്ന പിതൃസഹോദരന്‍ ശിവ്പാല്‍ യാദവും വീണ്ടും ഒന്നിച്ചേക്കും. ബി.ജെ.പിക്കെതിരെ ഒരുമിക്കേണ്ടതുണ്ട് എന്ന് ഇരുനേതാക്കള്‍ക്കും തോന്നിയതിനാലാണ് ഇപ്പോഴത്തെ ഒരുമിക്കല്‍ ശ്രമങ്ങളെന്ന് എസ്.പി നേതാക്കള്‍ പറയുന്നു.
നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് അഖിലേഷ് യാദവിനോട് പിണങ്ങി ശിവ്പാല്‍ യാദവ് സമാജ്‌വാദി പാര്‍ട്ടി വിടുകയും പ്രഗതിശീല്‍ സമാജ്‌വാദി പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബി.ജെ.പിയെ സംസ്ഥാനത്ത് പരാജയപ്പെടുത്തണമെങ്കില്‍ പിണങ്ങി മാറി നിന്നിട്ട് പ്രയോജനമില്ലെന്ന തിരിച്ചറിവിലാണ് ഇരു നേതാക്കളും.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരു നേതാക്കളും ആദ്യമായി കണ്ടിരുന്നു. ഇറ്റാവയില്‍ നടന്ന ഹോളി ആഘോഷത്തില്‍ കുടുംബത്തിലെ എല്ലാവരും എത്തിയിരുന്നു. ഇവിടെയെത്തിയ ശിവ്പാല്‍ സിങ് യാദവിന്റെ അനുഗ്രഹം അഖിലേഷ് യാദവ് വാങ്ങിയിരുന്നു.
നേരത്തെ ശിവ്പാല്‍ സിങ് യാദവിനെതിരെ തങ്ങള്‍ നല്‍കിയ കൂറുമാറ്റ പരാതി പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് സമാജ് വാദി പാര്‍ട്ടി സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. ശിവ്പാല്‍ സിങ് യാദവിനെ സമാജ് വാദി പാര്‍ട്ടിയില്‍ തിരികെ എത്തിക്കാന്‍ അഖിലേഷിന്റെ പിതാവും സമാജ് വാദി പാര്‍ട്ടി സ്ഥാപകനുമായ മുലായം സിങ് യാദവ് നിരന്തരം ശ്രമിച്ചിരുന്നു. ഇതും ഇപ്പോഴത്തെ നീക്കങ്ങളെ സ്വാധീനിച്ചിട്ടുണ്ട്.
സമാജ് വാദി പാര്‍ട്ടി-ബി.എസ്.പി സഖ്യത്തിനെതിരെ ശക്തമായ നിലപാടാണ് പുറത്തുപോയതിനെ തുടര്‍ന്നും ശിവ്പാല്‍ സിങ് യാദവ് സ്വീകരിച്ചത്. ഈ സഖ്യം ബി.ജെ.പിയെ സഹായിക്കുമെന്നായിരുന്നു അദ്ദേഹം സ്വീകരിച്ച നിലപാട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ