തെരഞ്ഞെടുപ്പിനെ നേരിടാന്‍ നമ്മള്‍ ജനങ്ങളുമായി സഖ്യമുണ്ടാക്കുമ്പോള്‍ അവര്‍ സി.ബി.ഐയുമായി സഖ്യമുണ്ടാക്കുന്നു; ബി.ജെ.പിയെ പരിഹസിച്ച് അഖിലേഷ് യാദവ്
national news
തെരഞ്ഞെടുപ്പിനെ നേരിടാന്‍ നമ്മള്‍ ജനങ്ങളുമായി സഖ്യമുണ്ടാക്കുമ്പോള്‍ അവര്‍ സി.ബി.ഐയുമായി സഖ്യമുണ്ടാക്കുന്നു; ബി.ജെ.പിയെ പരിഹസിച്ച് അഖിലേഷ് യാദവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th January 2019, 5:06 pm

കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.ബി.ഐയുമായും എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുമായും സഖ്യമുണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. കൊല്‍ക്കത്തയില്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബി.ജെ.പി വിരുദ്ധ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“അവര്‍ (ബി.ജെ.പി) പറയുന്നത് നമുക്ക് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഒരുപാട് മത്സരാര്‍ത്ഥികളുണ്ടെന്നാണ്. നമ്മള്‍ പറയുന്നത് പ്രധാനമന്ത്രിയെ തീരുമാനിക്കുന്നത് ജനങ്ങളാണ് എന്നാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ നിങ്ങള്‍ സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുമായും സഖ്യമുണ്ടാക്കുകയാണ്. ഞങ്ങള്‍ ജനങ്ങളുമായും.”

ALSO READ: “മാറ്റുവിന്‍, മോദി സര്‍ക്കാറിനെ” മുദ്രാവാക്യവുമായി മമത; ആര് പ്രധാനമന്ത്രിയാവുമെന്നതല്ല, ബി.ജെ.പിയെ താഴെയിറക്കുകയെന്നതാണ് വിഷയമെന്നും മമതാ ബാനര്‍ജി

തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ കാത്തിരിക്കുന്നത് വന്‍ പരാജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവര്‍ക്കെതിരെ സഖ്യമുണ്ടാകില്ലെന്നാണ് അവര്‍ കരുതുന്നത്. എന്നാല്‍ അത് നമ്മള്‍ തെറ്റാണെന്ന് തെളിയിക്കും- അഖിലേഷ് പറഞ്ഞു.

പുതുവര്‍ഷത്തില്‍ രാജ്യത്തിന് പുതിയ പ്രധാനമന്ത്രിയെ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശില്‍ എസ്.പിയും ബി.എസ്.പിയും സഖ്യമായാണ് മത്സരിക്കുന്നത്.

ALSO READ: മോദി സര്‍ക്കാറിന്റെ കാലാവധി കഴിഞ്ഞു; പ്രധാനമന്ത്രിക്ക് വേട്ടയാടാമെങ്കില്‍ എന്തുകൊണ്ട് നമുക്ക് പറ്റില്ല; മമതാ ബാനര്‍ജി

ബി.ജെ.പിയ്ക്കെതിരെ മമതാ ബാനര്‍ജി സംഘടിപ്പിക്കുന്ന യുണൈറ്റഡ് ഇന്ത്യ റാലിയില്‍ മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുള്‍പ്പെടെ 20ലേറെ ദേശീയ നേതാക്കളാണ് പങ്കെടുക്കുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും റാലിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. മോദി സര്‍ക്കാറിന് ശക്തമായ മുന്നറിയിപ്പാണിതെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.

WATCH THIS VIDEO: