പറ്റ്‌ന: ആര്‍.ജെ.ഡി വിളിച്ചു ചേര്‍ത്ത ബി.ജെ.പി വിരുദ്ധ റാലിയില്‍ ജനലക്ഷങ്ങളുടെ പങ്കാളിത്തം. വിമത ജെ.ഡി.യു നേതാവ് ശരത് യാദവും യോഗത്തില്‍ പങ്ക് ചേര്‍ന്നു. “ബിജെപിയെ തുരത്തൂ, രാജ്യത്തെ രക്ഷിക്കൂ” എന്ന ആര്‍.ജെ.ഡി മദ്രാവാക്യം ഏറ്റെടുത്ത് വിവിധ രാഷ്ട്രീയ നേതാക്കളും അണികളും പറ്റ്‌നയിലേക്ക് ഒഴുകുകയായിരുന്നു.
ജെ.ഡി.യുവിന്റെ മുന്നറിയിപ്പുകള്‍ ലംഘിച്ചാണ് ശരത് യാദവ് മഹാറാലിയില്‍ പങ്ക് ചേര്‍ന്നത്. മഹാസഖ്യം വേര്‍പ്പെടുത്തി ബി.ജെ.പിയുമായി സഖ്യത്തിലേര്‍പ്പെട്ട നിതിഷ് കുമാറിനും അനുയായികള്‍ക്കും ഏറ്റ കനത്ത തിരിച്ചടി കൂടിയായി മാറിയിരിക്കുകയാണ് പറ്റ്‌നയിലെത്തിയ ജനസഞ്ചയം.
യഥാര്‍ത്ഥ ജെ.ഡി.യു തങ്ങളാണെന്ന് തെളിയിക്കുമെന്ന ശരത് യാദവിന്റെ വെല്ലുവിളികള്‍ക്ക് പ്രതീക്ഷയേകുന്നത് കൂടിയാണ് വേദിയില്‍ ലാലു പ്രസാദ് നല്‍കിയ സ്വീകരണം. യഥാര്‍ത്ഥ പക്ഷം തങ്ങളാണെന്ന തെളിയിക്കുമെന്നും ഒന്നോ രണ്ടോ മാസം മാത്രം ഇതിന് കാത്തിരിക്കൂ എന്നാുമാണ് മാധ്യമങ്ങളോടായി ശരത് യാദവ് പറഞ്ഞത്.
റാലിയുടെ ചിത്രം ട്വിറ്ററില്‍ പോസ്റ്റു ചെയ്ത ലാലു പ്രസാദ് യാദവ് “ഒരു “മുഖ”ത്തിനും ബീഹാറില്‍ തന്റെ അടിത്തറയ്ക്ക് മുമ്പില്‍ പിടിച്ച് നില്‍ക്കാനാവില്ലെന്നും എണ്ണാമെങ്കില്‍ എണ്ണിക്കോളൂ” എന്നും പറഞ്ഞു.
No “Face” will stand in front of Lalu”s “Base”. Come & Count as much as u can in Gandhi Maidan, Patna #DeshBachao pic.twitter.com/sXoAcpwNKw
— Lalu Prasad Yadav (@laluprasadrjd) August 27, 2017
സി.പി.ഐ അഖിലേന്ത്യ സെക്രട്ടറി സുധാകര്‍ റെഡ്ഡി, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, സമാജ്വാദി പാര്‍ട്ടി നേതാവും മുന്‍ യു.പി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് , കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, സി.പി ജോഷി, ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍, ബാബുലാല്‍ തുടങ്ങിയ നേതാക്കളും റാലിയില്‍ പങ്കെടുത്തു. അതേസമയം സി.പി.ഐ.എമ്മും മായാവതിയും റാലിയില്‍ നിന്നു വിട്ടു നിന്നു.