ലക്‌നൗ: സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും മുന്‍ അധ്യക്ഷനും അഖിലേഷിന്റെ പിതാവുമായ മുലായം സിംഗ് യാദവും ഒരു വേദിയില്‍. ജനാധിപത്യത്തെ സംരക്ഷിക്കുക എന്ന സന്ദേശമുയര്‍ത്തി എസ്.പി സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്തുകൊണ്ടാണ് പാര്‍ട്ടിയില്‍ വീണ്ടും സജീവമാകുന്നതിന്റെ സൂചനകള്‍ മുലായം നല്‍കിയത്.
അതേസമയം മുലായത്തിന്റെ അപ്രിതീക്ഷിത നീക്കത്തില്‍ അമ്പരന്നിരിക്കുകയാണ് സഹോദരനും അടുത്തിടെ പാര്‍ട്ടി വിട്ട് സമാജ്‌വാദി സെകുലര്‍ മോര്‍ച്ച എന്ന പുതിയ പാര്‍ട്ടി രൂപീകരിക്കുകയും ചെയ്ത ശിവ്പാല്‍ യാദവ്.
മുലായം, ശിവ്പാലിനോടൊപ്പം പുതിയ പാര്‍ട്ടിയില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ശിവ്പാല്‍ എസ്.പി വിടുന്നതിന് മുന്‍പ് മുലായവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം ദല്‍ഹി പൊലീസിന്റെ വിലക്ക് ലംഘിച്ചാണ് അഖിലേഷ് ജന്തര്‍ മന്ദറിലേക്ക് സൈക്കിള്‍ റാലി നടത്തിയത്. പാര്‍ട്ടിയിലേക്ക് കൂടുതല്‍ യുവാക്കളെ കൊണ്ടുവരാന്‍ കഴിയണമെന്ന് മുലായം, റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
” പൊതുജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത സൃഷ്ടിക്കാന്‍ യുവാക്കള്‍ക്ക് കഴിയണം. പാവപ്പെട്ടവരെയും സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്നവരെയും സഹായിക്കാന്‍ യുവാക്കള്‍ക്കാകും. അപ്പോള്‍ മാത്രമെ ഒരു നല്ല നേതാവാകാന്‍ കഴിയൂ. എസ്.പിയ്ക്ക് ഒരിക്കലും പ്രായമാകരുത് എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.”
ഈ റാലിയിലെ യുവാക്കളുടെ പ്രാതിനിധ്യം തന്നെ സന്തോഷിപ്പിക്കുന്നുവെന്നും മുലായം കൂട്ടിച്ചേര്‍ത്തു. ഇനിയും യുവാക്കള്‍ എസ്.പിയിലേക്ക് വരുമെന്നും കാരണം ബി.ജെ.പി സര്‍ക്കാരിനെപ്പോലെ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും മുലായം കൂട്ടിച്ചേര്‍ത്തു.
WATCH THIS VIDEO: